Thursday, 7 July 2016

marunadanmalayali.com 10,000 കോടിയുടെ കച്ചവടം; നാലരക്കോടി ജോലികൾ; 100 രാജ്യങ്ങളിലേക്ക് കയറ്റുമതി; സ്മൃതി ഇറ... 10,000 കോടിയുടെ കച്ചവടം; നാലരക്കോടി ജോലികൾ; 100 രാജ്യങ്ങളിലേക്ക് കയറ്റുമതി; സ്മൃതി ഇറാനിയെ ഏൽപ്പിച്ച പുതിയ വകുപ്പ് മോദിക്ക് തന്ത്രപ്രധാനം തന്നെ July 07, 2016 | 09:37 AM | Permalink സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും വലിയ നഷ്ടം സ്മൃതി ഇറാനിക്ക്. മോദി സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ പ്രവർത്തനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനിയിൽ നിന്നും ഏറെ പ്രധാനപ്പെട്ട മാനവവിഭവശേഷി വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയത് അതൃപ്തിയുടെ ഫലമായെന്ന് സൂചനകൾ. എന്നാൽ ഇതൊക്കെ അടിസ്ഥാന രഹിതമാണെന്ന് സ്മൃതി ഇറാനി വിശദീകരിക്കുന്നു. ആർക്കും എന്തും പറയാം എന്നാൽ സത്യമതല്ലെന്നാണ് സ്മൃതി ഇറാനി നൽകുന്ന സൂചന. രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഒരു പരാജയമായാതാണ് സ്മൃതിക്ക് തിരിച്ചടിയായതെന്ന വാദം ശക്തമാണ്. ഹൈദരബാദ്, ജെഎൻയു, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നും മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ഈ എതിർപ്പുകളെ തടയിടുന്നതിന് വകുപ്പ് മന്ത്രിയെന്ന നിലയിൽ സ്മൃതി ഒരു പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. ഇതിനൊപ്പം ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിലും പ്രശ്‌നങ്ങളുണ്ടായി. ഇത് സ്മൃതിയുടെ മാറ്റത്തിൽ വലിയൊരു ഘടകമായി. എന്നാൽ ടെക്‌സ്റ്റൈൽ വകുപ്പ് അപ്രധാനമാണെന്ന വാദം സ്മൃതി സമ്മതിക്കില്ല. പ്രധാനമന്ത്രിയുടെ കണ്ണിലെ കരടായി എന്ന് കരുതുന്നുമില്ല. ളർച്ച നേരിടുന്ന ടെക്‌സ്റ്റൈൽ, തുണി വ്യവസായത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ 6000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് നാലരക്കോടിയാക്കാനാണ് ഉദ്ദേശം. 10000 കോടി രൂപയുടെ കയറ്റുമതിയും 74,000 കോടി രൂപയുടെ നിക്ഷേപവുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യമാണ് ഈ പാക്കേജിന് ആധാരം. അതുകൊണ്ട് തന്നെ പുതിയ വകുപ്പിൽ ഒത്തിരക്കാര്യങ്ങൾ ചെയ്യാനുണ്ട്. മോദിയുടെ സ്വപ്‌ന പാക്കേജിന്റെ ചുക്കാൻ തനിക്ക് നൽകുകയാണെന്നാണ് സ്മൃതി ഇറാനിയുടെ പക്ഷം. ടെക്‌സ്റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നികുതി ഇളവുകളും ഇൻസെന്റീവുകളും നൽകുമെന്നും തൊഴിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നും മോദി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ടെക്‌സ്‌റ്റൈൽസ് വകുപ്പിൽ സ്മൃതി ഇറാനി എത്തുന്നതും. മോദി പ്രഖ്യാപിച്ച ടെക്‌സ്റ്റൈൽ പേക്കാജിൽ സവിശേഷത ഏറെയാണ്. 6000 കോടിയിൽ 5500 കോടിയും സംസ്ഥാനങ്ങളുടെ ലെവി റീഫണ്ട് ചെയ്യാൻ അവസരമുണ്ടാകും. 15,000 രൂപയിൽ താഴെ മാസവരുമാനമുള്ള പുതിയ തൊഴിലാളികളുടെ പി.എഫിൽ തൊഴിലുടമ നൽകേണ്ട തുകയുടെ 12 ശതമാനം മൂന്നു വർഷം കേന്ദ്രസർക്കാർ അടയ്ക്കും. ഇവർക്ക് പി.എഫ് നിർബന്ധമാക്കില്ല ആദായ നികുതി ഇളവിന് തൊഴിൽദിനങ്ങളുടെ എണ്ണം150 ആക്കും. സബ്‌സിഡി 15 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കും. ഇതെല്ലാം പ്രവാർത്തികമാക്കുകയാണ് ഇനി സ്മൃതി ഇറാനിയുടെ ലക്ഷ്യം. ടെക്‌സ്‌റ്റൈൽ അനുബന്ധ വ്യവസായ മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശം. പദ്ധതികൾ വരുന്നതോടെ ഈ മേഖലയിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ വരും. ടെക്‌സ്‌റ്റൈയിൽ രംഗത്ത് 11 ബില്യൺ ഡോളറിന്റെ നിക്ഷേപവും 30 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമാണ് ലക്ഷ്യമിടുന്നത്. 100 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് മുന്നിൽ കാണുന്നത്. ഇതെല്ലാം നടപ്പിലാക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കുന്ന യുവജനതയെ ആവശ്യമാണെന്ന് മോദി വിലയിരുത്തുന്നു. ടെക്‌സ്റ്റെയിൽ മേഖലയിൽ ഇന്ത്യയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളും മത്സരിക്കുന്നുണ്ട്. ഈ വെല്ലുവിളിയെ മറികടന്ന് ആഗോള ശക്തിയാക്കി ഇന്ത്യയെ മാറ്റുകയെന്നതാണ് തന്റെ ദൗത്യമെന്നാണ് സ്മൃതി ഇറാനിയുടെ നിലപാട്. Readers Comments മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

marunadanmalayali.com

10,000 കോടിയുടെ കച്ചവടം; നാലരക്കോടി ജോലികൾ; 100 രാജ്യങ്ങളിലേക്ക് കയറ്റുമതി; സ്മൃതി ഇറ...


10,000 കോടിയുടെ കച്ചവടം; നാലരക്കോടി ജോലികൾ; 100 രാജ്യങ്ങളിലേക്ക് കയറ്റുമതി; സ്മൃതി ഇറാനിയെ ഏൽപ്പിച്ച പുതിയ വകുപ്പ് മോദിക്ക് തന്ത്രപ്രധാനം തന്നെ

July 07, 2016 | 09:37 AM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും വലിയ നഷ്ടം സ്മൃതി ഇറാനിക്ക്. മോദി സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ പ്രവർത്തനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനിയിൽ നിന്നും ഏറെ പ്രധാനപ്പെട്ട മാനവവിഭവശേഷി വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയത് അതൃപ്തിയുടെ ഫലമായെന്ന് സൂചനകൾ. എന്നാൽ ഇതൊക്കെ അടിസ്ഥാന രഹിതമാണെന്ന് സ്മൃതി ഇറാനി വിശദീകരിക്കുന്നു. ആർക്കും എന്തും പറയാം എന്നാൽ സത്യമതല്ലെന്നാണ് സ്മൃതി ഇറാനി നൽകുന്ന സൂചന.
രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഒരു പരാജയമായാതാണ് സ്മൃതിക്ക് തിരിച്ചടിയായതെന്ന വാദം ശക്തമാണ്. ഹൈദരബാദ്, ജെഎൻയു, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നും മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ഈ എതിർപ്പുകളെ തടയിടുന്നതിന് വകുപ്പ് മന്ത്രിയെന്ന നിലയിൽ സ്മൃതി ഒരു പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. ഇതിനൊപ്പം ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിലും പ്രശ്‌നങ്ങളുണ്ടായി. ഇത് സ്മൃതിയുടെ മാറ്റത്തിൽ വലിയൊരു ഘടകമായി. എന്നാൽ ടെക്‌സ്റ്റൈൽ വകുപ്പ് അപ്രധാനമാണെന്ന വാദം സ്മൃതി സമ്മതിക്കില്ല. പ്രധാനമന്ത്രിയുടെ കണ്ണിലെ കരടായി എന്ന് കരുതുന്നുമില്ല.
ളർച്ച നേരിടുന്ന ടെക്‌സ്റ്റൈൽ, തുണി വ്യവസായത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ 6000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് നാലരക്കോടിയാക്കാനാണ് ഉദ്ദേശം. 10000 കോടി രൂപയുടെ കയറ്റുമതിയും 74,000 കോടി രൂപയുടെ നിക്ഷേപവുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യമാണ് ഈ പാക്കേജിന് ആധാരം. അതുകൊണ്ട് തന്നെ പുതിയ വകുപ്പിൽ ഒത്തിരക്കാര്യങ്ങൾ ചെയ്യാനുണ്ട്. മോദിയുടെ സ്വപ്‌ന പാക്കേജിന്റെ ചുക്കാൻ തനിക്ക് നൽകുകയാണെന്നാണ് സ്മൃതി ഇറാനിയുടെ പക്ഷം. ടെക്‌സ്റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നികുതി ഇളവുകളും ഇൻസെന്റീവുകളും നൽകുമെന്നും തൊഴിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നും മോദി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ടെക്‌സ്‌റ്റൈൽസ് വകുപ്പിൽ സ്മൃതി ഇറാനി എത്തുന്നതും.
മോദി പ്രഖ്യാപിച്ച ടെക്‌സ്റ്റൈൽ പേക്കാജിൽ സവിശേഷത ഏറെയാണ്. 6000 കോടിയിൽ 5500 കോടിയും സംസ്ഥാനങ്ങളുടെ ലെവി റീഫണ്ട് ചെയ്യാൻ അവസരമുണ്ടാകും. 15,000 രൂപയിൽ താഴെ മാസവരുമാനമുള്ള പുതിയ തൊഴിലാളികളുടെ പി.എഫിൽ തൊഴിലുടമ നൽകേണ്ട തുകയുടെ 12 ശതമാനം മൂന്നു വർഷം കേന്ദ്രസർക്കാർ അടയ്ക്കും. ഇവർക്ക് പി.എഫ് നിർബന്ധമാക്കില്ല ആദായ നികുതി ഇളവിന് തൊഴിൽദിനങ്ങളുടെ എണ്ണം150 ആക്കും. സബ്‌സിഡി 15 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കും. ഇതെല്ലാം പ്രവാർത്തികമാക്കുകയാണ് ഇനി സ്മൃതി ഇറാനിയുടെ ലക്ഷ്യം. ടെക്‌സ്‌റ്റൈൽ അനുബന്ധ വ്യവസായ മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശം. പദ്ധതികൾ വരുന്നതോടെ ഈ മേഖലയിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ വരും.
ടെക്‌സ്‌റ്റൈയിൽ രംഗത്ത് 11 ബില്യൺ ഡോളറിന്റെ നിക്ഷേപവും 30 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമാണ് ലക്ഷ്യമിടുന്നത്. 100 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് മുന്നിൽ കാണുന്നത്. ഇതെല്ലാം നടപ്പിലാക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കുന്ന യുവജനതയെ ആവശ്യമാണെന്ന് മോദി വിലയിരുത്തുന്നു. ടെക്‌സ്റ്റെയിൽ മേഖലയിൽ ഇന്ത്യയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളും മത്സരിക്കുന്നുണ്ട്. ഈ വെല്ലുവിളിയെ മറികടന്ന് ആഗോള ശക്തിയാക്കി ഇന്ത്യയെ മാറ്റുകയെന്നതാണ് തന്റെ ദൗത്യമെന്നാണ് സ്മൃതി ഇറാനിയുടെ നിലപാട്.

Readers Comments


മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

No comments :

Post a Comment