Thursday, 7 July 2016

manoramaonline.com ധാക്ക ഭീകരാക്രമണം: ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്റെ പങ്ക് അന്വേഷിക്കുന്നു by സ്വന്തം ലേഖകൻ ന്യൂഡൽഹി∙ ധാക്കയിലെ ഭീകരാക്രമണത്തിനു പ്രചോദനമായെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതനെതിരെ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ആക്രമണത്തില്‍ പങ്കാളിയായ ഭീകരവാദികളിൽ ഒരാളുടെ ഫെയ്സ്ബുക് പേജിലാണ് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി റിപ്പോർട്ടുള്ളത്. സക്കീര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മകനും ധാക്ക ആക്രമണത്തില്‍ പങ്കാളിയുമായ രോഹന്‍ ഇംതിയാസ്, കഴിഞ്ഞ വര്‍ഷം ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ സക്കീര്‍ നായിക്കിന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാ മുസ്‌ലിംകളോടും തീവ്രവാദികളാവാനായിരുന്നു ടെലിവിഷൻ പ്രഭാഷണത്തിൽ സക്കീർ നായിക്ക് ആവശ്യപ്പെട്ടത്. ഇത് ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായെന്നാണ് റിപ്പോർട്ടുകൾ. നായിക്കിന്റെ പരാമർശം ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം നിയമപരമായി അന്വേഷിച്ച് വരികയാണെന്നും ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. രാജ്യ സുരക്ഷയ്ക്കും ഏകത്വത്തിനും ഭീഷണിയായ സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട സംഘടനകളെ നിരോധിക്കണമെന്നും നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസേർച്ച് സെന്ററിന്റെ സ്ഥാപകനും ടിവി പ്രഭാഷകനുമായ സക്കീര്‍ നായിക്ക് മുൻപ് പലപ്പോഴായി ഭീകരവാദത്തെ അനുകൂലിക്കുന്ന പരാമർശം നടത്തിയിട്ടുണ്ട്. ഉസാമ ബിന്‍ ലാദന്‍ ഭീകരനല്ലെന്ന നായിക്കിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മതവിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്ന നായിക്കിന് ഇക്കാരണം ചൂണ്ടിക്കാണിച്ച് ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നിവയുള്‍പ്പെട്ട രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്‌ലാമിക് പണ്ഡിതന്മാരില്‍ ഒരാള്‍കൂടിയാണ് സക്കീര്‍ നായിക്ക്.

manoramaonline.com

ധാക്ക ഭീകരാക്രമണം: ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്റെ പങ്ക് അന്വേഷിക്കുന്നു

by സ്വന്തം ലേഖകൻ

ന്യൂഡൽഹി∙ ധാക്കയിലെ ഭീകരാക്രമണത്തിനു പ്രചോദനമായെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതനെതിരെ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ആക്രമണത്തില്‍ പങ്കാളിയായ ഭീകരവാദികളിൽ ഒരാളുടെ ഫെയ്സ്ബുക് പേജിലാണ് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി റിപ്പോർട്ടുള്ളത്. സക്കീര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മകനും ധാക്ക ആക്രമണത്തില്‍ പങ്കാളിയുമായ രോഹന്‍ ഇംതിയാസ്, കഴിഞ്ഞ വര്‍ഷം ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ സക്കീര്‍ നായിക്കിന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാ മുസ്‌ലിംകളോടും തീവ്രവാദികളാവാനായിരുന്നു ടെലിവിഷൻ പ്രഭാഷണത്തിൽ സക്കീർ നായിക്ക് ആവശ്യപ്പെട്ടത്. ഇത് ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായെന്നാണ് റിപ്പോർട്ടുകൾ. നായിക്കിന്റെ പരാമർശം ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം നിയമപരമായി അന്വേഷിച്ച് വരികയാണെന്നും ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു.
രാജ്യ സുരക്ഷയ്ക്കും ഏകത്വത്തിനും ഭീഷണിയായ സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട സംഘടനകളെ നിരോധിക്കണമെന്നും നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസേർച്ച് സെന്ററിന്റെ സ്ഥാപകനും ടിവി പ്രഭാഷകനുമായ സക്കീര്‍ നായിക്ക് മുൻപ് പലപ്പോഴായി ഭീകരവാദത്തെ അനുകൂലിക്കുന്ന പരാമർശം നടത്തിയിട്ടുണ്ട്. ഉസാമ ബിന്‍ ലാദന്‍ ഭീകരനല്ലെന്ന നായിക്കിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
മതവിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്ന നായിക്കിന് ഇക്കാരണം ചൂണ്ടിക്കാണിച്ച് ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നിവയുള്‍പ്പെട്ട രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്‌ലാമിക് പണ്ഡിതന്മാരില്‍ ഒരാള്‍കൂടിയാണ് സക്കീര്‍ നായിക്ക്.

No comments :

Post a Comment