Tuesday, 5 July 2016

സഭാ കോടതിയുടെ വിവാഹ മോചനത്തിന് നിയമ സാധുതയില്ല: സുപ്രീം കോടതി

സഭാ കോടതിയുടെ വിവാഹ മോചനത്തിന് നിയമ സാധുതയില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: കാനോന്‍ നിയമമനുസരിച്ച് ക്രിസ്ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹ മോചനത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ വിവാഹ മോചനം നേടിയവര്‍ പുനര്‍ വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്നും സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹ മോചനം നേടേണ്ടതെന്നും കോടതി ചൂണ്ടിക്കാണ്ടി.
സഭാ കോടതികളുടെ വിവാഹ മോചനത്തിന് സാധുതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അ സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ക്ലാറന്‍സ് പയസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചില്ല.
മുസ്ലിം മതവിശ്വാസികളുടെ മുത്തലാഖിനെ വ്യക്തിനിയമമായി കണക്കാക്കി നിയമ പരിരക്ഷ ലഭിക്കുമ്പോള്‍ ക്രിസ്ത്യന്‍ മത വിശ്വാസികളുടെ കാനോന്‍ നിയമത്തെ തുല്യമായി കണക്കാക്കാത്തത് എന്തു കൊണ്ടാണെന്നും ഹര്‍ജിക്കാരന്‍ ചോദിച്ചു.
ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. 1872 ലെ ക്രിസ്ത്യന്‍ മാര്യേജ് ആക്ടിനേയും 1869 ലെ വിവാഹമോചന നിയമത്തേയും മറികടക്കാന്‍ കാനോന്‍ നിയമത്തെ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ ഈ പരമാര്‍ശം നടത്തിയത്.

No comments :

Post a Comment