വി.എസിന്റെ പദവി; ഇരട്ട പദവി നിയമത്തില്‍ ഭേദഗതിക്ക് ശിപാര്‍ശ
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പദവി നല്‍കുന്നതിന് നിയമഭേദഗതിക്ക് ശിപാര്‍ശ. ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ശിപാര്‍ശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ശിപാര്‍ശ നല്‍കിയത്. വി.എസിന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ എം.എല്‍.എ കൂടിയായ വി.എസ് ഈ പദവി ഏറ്റെടുക്കുന്നത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമോ എന്ന ആശങ്ക ഉടലെടുത്തു.
ഇതോടെയാണ് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ഇരട്ട പദവി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായതോടെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വി.എസിന്റെ പദവി തീരുമാനമായിരുന്നില്ല.
മുഖ്യമന്ത്രി ആയിരിക്കെ നായനാരടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി അല്ലാത്ത ഒരാളെ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇരട്ട പദവിയുടെ നിയമക്കുരുക്ക് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

No comments :
Post a Comment