Mankuzhi Murali
ആദ്യം ചവർപ്പ് , പിന്നെ മധുരിക്കും, ജീവിതം പോലെ തന്നെ ....... അതാണ് പ്രകൃതിദത്തമായ വിറ്റാമിന്‍ ‘സി’ യുടെ ഉറവിടമായ നെല്ലിക്ക.
നെല്ലിക്കയിൽ പോഷകഗുണവും ഔഷധമൂല്യവും വളരെയധികം അടങ്ങിയിരിക്കുന്നു. യൌവനം നിലനിര്‍ത്തുന്നതിന് അപൂര്‍വകഴിവുള്ള ഫലസസ്യമാണ് നെല്ലിക്ക, ഗൂസ്‌ബെറി എന്നു ഇംഗ്ലീഷിലും അംല എന്നു ഹിന്ദിയിലും പറയും . ഒരമ്മയുടെ എല്ലാ ഗുണം ചെയ്യും നെല്ലിക്ക. അതുകൊണ്ടാണ് സംസ്കൃതത്തില്‍ ധാത്രീ എന്ന പേര് വന്നത്. പ്രസിദ്ധ ഔഷധമായ ച്യവനപ്രാശം രസായനത്തിലെ ഏറ്റവും മുഖ്യചേരുവ നെല്ലിക്കയാണ്. ധാത്ര്യാരിഷ്ടം, ദശമൂലാരിഷ്ടം, അഭയാരിഷ്ടം എന്നിവയിലെല്ലാം നെല്ലിക്ക കൂടിയ തോതില്‍ ഉപയോഗിക്കുന്നു. അമ്ലപിത്തം, കഫരോഗങ്ങള്‍, വാതരോഗങ്ങള്‍, നേത്രരോഗം അലര്‍ജി എന്നിവ നശിപ്പിക്കുവാനുള്ള നെല്ലിക്കയുടെ കഴിവ് അത്ഭുതാവഹമാണ്.ശരീരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചൊറിഞ്ഞു ചുമന്നുതടിച്ച തിണര്‍പ്പ് എന്ന അലര്‍ജിക്ക് ഉണക്കനെല്ലിക്കയും ചെറുപയറും കൂടി സൂക്ഷ്മചൂര്‍ണ്ണമാക്കി നെയ്യില്‍ കുഴച്ചുപുരട്ടിയാല്‍ തിണര്‍പ്പും ചൊറിച്ചിലും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും മാറും.പച്ചനെല്ലിക്ക ചതച്ചെടുത്ത നീരില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ കണ്ണിന് തിളക്കമുണ്ടാവുകയും പല്ലിന് ബലവും എല്ലിന് ശക്തിയും കൂടും.കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ മൂന്നും ചേര്‍ന്നതാണ് തൃഫലാ ചൂര്‍ണ്ണം. ഈ ചൂര്‍ണ്ണം മൂന്നു ഗ്രാം വീതം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ തിമിരബാധ തടയും, മലബന്ധം അകറ്റും, കണ്ണിന് കാഴ്ചശക്തിയും വര്‍ധിക്കും.ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിചിരങ്ങുകള്‍ക്ക് ഉണക്കനെല്ലിക്ക കഷായം കൊണ്ട് കഴുകിയാല്‍ വളരെ വേഗം അസുഖം ഭേദമാവും. അമ്ലപിത്തം, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ നിന്നും വെള്ളം വരിക എന്നിവയ്ക്ക് ഉണക്കനെല്ലിക്കയുടെ പൊടി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ സുഖപ്പെടും.നല്ല മൂപ്പെത്തിയ നെല്ലിക്ക മൂന്നുകിലോ, ശര്‍ക്കര ഒരു കിലോ എന്നിവ മണ്‍ഭരണിയിലോ, സ്ഫടികഭരണിയിലോ ഇട്ട് മഞ്ഞള്‍ പ്പൊടി 25 ഗ്രാം. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേര്‍ത്ത് അടച്ചുകെട്ടി ഒരു മാസം സൂക്ഷിക്കുക. അതിനുശേഷം ഓരോ നെല്ലിക്കയും അതില്‍ രൂപംകൊണ്ട തേന്‍ പോലുള്ള സ്വരസവും ഓരോ സ്പൂണ്‍ വീതം ദിവസവും കഴിക്കുക. ഇത് തുടര്‍ച്ചയായി കഴിച്ചാല്‍ ഒരു പരിധിവരെ യൌവനയുക്തത സൂക്ഷിക്കാം. ദേഹപുഷ്ടിക്കും, യുവത്വം നിലനിര്‍ത്താനും സാധിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിനും തലവേദന മാറ്റുന്നതിനും ഉണക്ക നെല്ലിക്ക ഒരു ദിവസം നല്ല ശുദ്ധജലത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം ആ വെള്ളം കൊണ്ട് തല കുളിച്ചാല്‍ മതി. നെല്ലിക്കാത്തോട് ഉണക്കിപ്പൊടിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. അകാലനരക്കും മുടി കൊഴിച്ചിലിനും എണ്ണകാച്ചാന്‍ ഉപയോഗിക്കുന്നു.ഔഷധപ്രയോഗങ്ങള്‍ - നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്ര തടസ്സം മാറിക്കിട്ടും.കണ്ണിന്റെ ആരോഗ്യത്തിന് പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് നല്ലത് പോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്.
മഞ്ഞള്‍ പൊടി നെല്ലിക്കാനീരില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. നെല്ലിക്ക കഷായം വെച്ച് അതില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കുക ഇതും പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. നെല്ലിക്കാനീര്, അമൃതിന്റെ നീര് എന്നിവ 10.മി.ലി. വീതം എടുത്ത് അതില്‍ 1.ഗ്രാം പച്ചമഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്
മഞ്ഞള്‍ പൊടി നെല്ലിക്കാനീരില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. നെല്ലിക്ക കഷായം വെച്ച് അതില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കുക ഇതും പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. നെല്ലിക്കാനീര്, അമൃതിന്റെ നീര് എന്നിവ 10.മി.ലി. വീതം എടുത്ത് അതില്‍ 1.ഗ്രാം പച്ചമഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്
No comments :
Post a Comment