Tuesday, 5 July 2016

പെന്‍ഗ്വിനുകള്‍ ഇല്ലാതാകുന്ന അന്‍റാര്‍ട്ടിക്ക

Antarctica Penguins
Antarctica Penguins

പെന്‍ഗ്വിനുകള്‍ ഇല്ലാതാകുന്ന അന്‍റാര്‍ട്ടിക്ക


നാല് ലക്ഷത്തി അന്‍പതിനായിരം വര്‍ഷത്തെ പഴക്കമുണ്ട് പെന്‍ഗ്വിനുകളും അന്‍റാര്‍ട്ടിക്കയും തമ്മിലുള്ള ബന്ധത്തിന്. ഇന്ന് ആഗോളതാപനത്തിന്‍റെ ഫലമായി അന്‍റാര്‍ട്ടിക്കയിലെ ആവാസവ്യവസ്ഥ തകിടം  മറിയുമ്പോള്‍ പെന്‍ഗ്വിനുകള്‍ക്ക് ഇല്ലാതാകുന്നത് അവരുടെ വീടാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ ഇപ്പോഴുള്ള പെന്‍ഗ്വിനുകളുടെ 60 ശതമാനവും ഇല്ലാതാകുമെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.
രണ്ട് തരത്തിലുള്ള പെന്‍ഗ്വിനുകളാണ് അന്‍റാര്‍ട്ടിക്കയില്‍ ഉള്ളത്. ഇവ രണ്ടും സമാനമായ തോതില്‍ അതിജീവനത്തിന് ഭീഷണി നേരിടുന്നവയാണ്. ഇരകളുടെ ലഭ്യതയിലുണ്ടായ കുറവും പ്രത്യുത്പാദന സമയത്ത് അനുയോജ്യമായ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതുമാണ് ഇവ നേരിടുന്ന പ്രതിസന്ധികള്‍. രണ്ടിനും കാരണമായത് ആഗോളതാപനവും. ആഗോളതാപനം മൂലം സമുദ്രതാപനില വര്‍ദ്ധിച്ചതാണ് ശൈത്യകാലത്ത് ലഭ്യമായിരുന്ന ആഹാരത്തിന് അഥവാ ഇരകള്‍ക്ക് കുറവനുഭവപ്പെടാൻ കാരണമായത്. വേനൽക്കാലത്ത് അനുയോജ്യമായ ആവാസ വ്യവസ്ഥ തേടി പെൻഗ്വിനുകൾ ഭൂഖണ്ഡത്തിൻെറ തെക്കുഭാഗത്തേക്ക് പോകാറുണ്ട്. വേനൽക്കാലത്തുള്ള പെൻഗ്വിനുകളുടെ ഈ കൂട്ടകുടിയേറ്റം മൂലം അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ അവയുടെ എണ്ണം വളരെകുറവാണ്.
.വേനല്‍ക്കാലത്ത് ഇണചേരുന്നതിനുള്ള കുടിയേറ്റത്തിനായും തിരിച്ചുമുള്ള യാത്രയില്‍ നിരവധി പെന്‍ഗ്വിനുകള്‍ മരിക്കുന്നത് പതിവായതും ഇവയുടെ എണ്ണത്തിൽ കുറവുവരാൻ കാരണമായിട്ടുണ്ട്..ശൈത്യകാലത്ത് ആവശ്യത്തിന് ഇരകള്‍ ലഭ്യമല്ലാതെ വന്നത് പട്ടിണി മൂലമുള്ള മണത്തിലേക്കും നയിച്ചു.
വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നതോടെ ആഗോളതാപനം വര്‍ദ്ധിക്കുകയും പെന്‍ഗ്വിനുകളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവുമെന്നുമാണ് ജന്തു ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ജീവിതശൈലിയില്‍ നിന്ന് പെട്ടന്നുള്ള മാറ്റത്തോട് പൊരുത്തപ്പെടാന്‍ ഇതുവരെ പെന്‍ഗ്വിനുകള്‍ക്ക്കഴിയാത്തതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാൻ കാരണമാകുമെന്നും അവർ വിശദീകരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അന്‍റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകള്‍ക്കിടയിലുണ്ടായ മരണസംഖ്യ കണക്കാക്കിയാണ് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ 60 ശതമാനം കുറവുണ്ടാകുമെന്ന് ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത്. 

No comments :

Post a Comment