Thursday, 7 July 2016

എല്ലാ വിഷയങ്ങളെക്കുറിച്ച് ധാരണ ഉള്ള വ്യക്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിയായശേഷം പലവട്ടം നിരവധിപേരെ വിസ്മയിപ്പിക്കാന്‍ അദേഹത്തിനായിട്ടുണ്ട്. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും ഇത്തരത്തില്‍ മോദിയുടെ പരിഞ്ജാനത്തിനു മുന്നില്‍ അത്ഭുതപ്പെട്ടു പോകുന്നതിനാണ് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുമായുള്ള കൂടിക്കാഴ്ച്ച സാക്ഷ്യം വഹിച്ചത്. അഞ്ജുവിനെ കണ്ടയുടന്‍ മോദി ചോദിച്ചത് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ കാര്യങ്ങളാണ്. അവിടെ എന്താണ് നടക്കുന്നതെന്നുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിനു മുന്നില്‍ അമ്പരന്ന അഞ്ജുവിന് മറുപടി പറയാന്‍ പോലും പറ്റിയില്ല. ബാഡ്മിന്റണ്‍ കോച്ച പുല്ലേല ഗോപീചന്ദ് രക്ഷയ്‌ക്കെത്തിയെങ്കിലും മലയാളിത്താരം മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളു. കേരളം തഴഞ്ഞെങ്കിലും സ്‌പോര്‍ട്‌സിനായി ജീവിതം സമര്‍പ്പിച്ചവരെ തഴയില്ലെന്നും അര്‍ഹമായ സ്ഥാനത്ത് ഇവര്‍ക്ക് അവസരം നല്കുമെന്ന് കേന്ദ്ര കായികമന്ത്രിയും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ഉറപ്പുനല്കി. സ്‌പോര്‍ട്‌സിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുപോലെയായിരുന്നു മോദിയുടെ ചോദ്യങ്ങള്‍. ബോക്‌സിംഗ് താരം മേരി കോമിനോട് ചോദിച്ചത് പുതിയ ജോലി എങ്ങനെയുണ്ടെന്നായിരുന്നു (രാജ്യസഭ എംപിയാണ് മേരി).

എല്ലാ വിഷയങ്ങളെക്കുറിച്ച് ധാരണ ഉള്ള വ്യക്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിയായശേഷം പലവട്ടം നിരവധിപേരെ വിസ്മയിപ്പിക്കാന്‍ അദേഹത്തിനായിട്ടുണ്ട്. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും ഇത്തരത്തില്‍ മോദിയുടെ പരിഞ്ജാനത്തിനു മുന്നില്‍ അത്ഭുതപ്പെട്ടു പോകുന്നതിനാണ് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുമായുള്ള കൂടിക്കാഴ്ച്ച സാക്ഷ്യം വഹിച്ചത്.
അഞ്ജുവിനെ കണ്ടയുടന്‍ മോദി ചോദിച്ചത് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ കാര്യങ്ങളാണ്. അവിടെ എന്താണ് നടക്കുന്നതെന്നുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിനു മുന്നില്‍ അമ്പരന്ന അഞ്ജുവിന് മറുപടി പറയാന്‍ പോലും പറ്റിയില്ല. ബാഡ്മിന്റണ്‍ കോച്ച പുല്ലേല ഗോപീചന്ദ് രക്ഷയ്‌ക്കെത്തിയെങ്കിലും മലയാളിത്താരം മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളു. കേരളം തഴഞ്ഞെങ്കിലും സ്‌പോര്‍ട്‌സിനായി ജീവിതം സമര്‍പ്പിച്ചവരെ തഴയില്ലെന്നും അര്‍ഹമായ സ്ഥാനത്ത് ഇവര്‍ക്ക് അവസരം നല്കുമെന്ന് കേന്ദ്ര കായികമന്ത്രിയും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ഉറപ്പുനല്കി.
സ്‌പോര്‍ട്‌സിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുപോലെയായിരുന്നു മോദിയുടെ ചോദ്യങ്ങള്‍. ബോക്‌സിംഗ് താരം മേരി കോമിനോട് ചോദിച്ചത് പുതിയ ജോലി എങ്ങനെയുണ്ടെന്നായിരുന്നു (രാജ്യസഭ എംപിയാണ് മേരി).

No comments :

Post a Comment