വാഹനത്തിന് സൈഡു കൊടുത്തില്ലെന്നും പെൺകുട്ടികളെ ശല്യം ചെയ്‌തെന്നും ആരോപണം; മലപ്പുറത്തു പത്തൊമ്പതുകാരൻ കുത്തേറ്റു മരിച്ചു
മലപ്പുറം: വാഹനത്തിന് സൈഡു കൊടുത്തില്ലെന്നും പെൺകുട്ടികളെ ശല്യം ചെയ്‌തെന്നുമുള്ള ആരോപണത്തെ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ പത്തൊമ്പതുകാരൻ കുത്തേറ്റു മരിച്ചു. നിലമ്പൂർ കരുളായി സ്വദേശി ഷബീർ ആണ് കുത്തേറ്റ് മരിച്ചത്.
ചൊവ്വാഴ്‌ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരുളായിൽ വച്ച് വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നും പെൺകുട്ടികളെ ശല്യം ചെയ്തുവെന്നും ആരോപിച്ചായിരുന്നു തർക്കമുണ്ടായത്. തിങ്കളാഴ്ചയാണ് ഷബീറും സംഘവും, പ്രതികളായ പണിക്കവീട്ടിൽ മുനീർ, താഴത്ത് വീട്ടിൽ റസാഖ് എന്നിവരുമായി സംഘർഷമുണ്ടായത്. പ്രശ്‌നം നാട്ടുകാരും പൊലീസും ഇടപെട്ട് തീർപ്പാക്കിയിരുന്നു.
എന്നാൽ അടുത്ത ദിവസം ഷബീറും സംഘവും പ്രതികൾ സഞ്ചരിച്ചിരുന്ന കാറ് തടയുകയും വീണ്ടും ഏറ്റമുട്ടൽ ഉണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് ഷബീറിനു കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഷബീറിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment