TL JayakantanFollow
ബജറ്റ് കേട്ടശേഷം ഒരു വീട്ടില്‍ നടന്നത്.
"എടീ, നമുക്ക് വീട്ടിലൊരു സ്വിമ്മിങ് പൂളു
പണിയാം. നാലഞ്ചു ലക്ഷം ആകും,
സാരമില്ല. പുതിയ ഒരു കൂടിയ കാറു മേടിച്ച്
ഒരു ഡ്രൈവറെ ജോലിക്ക് വക്കണം. എങ്കിലേ
നാട്ടിലൊരു വില ഉണ്ടാവൂ. അതിനൊരു
പത്തിരുപത് ലക്ഷം വീശണ്ടി വരും,
എന്നാലും കുഴപ്പമില്ല. എന്നിട്ട് വീട്ടിലൊരു
സെക്യൂരിറ്റിയേം കൂടെ വെക്കണം. ഒരു
പൈനായിരം രൂപ മാസം കൊടുക്കെണ്ടി
വരും, എന്നാലെന്താ.. മൊത്തം ഒരു
ലുക്കാവും. നിന്റെ ചെറിയമ്മേടെ
കൊച്ചുമോൾടെ കല്യാണം വരുവല്ലേ.. ഒരു
പത്തു പവൻ മേടിച്ച് കൊടുത്തേക്കാം. കുറച്ച്
വസ്തു മേടിക്കണം. എറണാകുളത്ത്
വൈറ്റിലേലൊരു പത്ത് സെന്റ് വിക്കാൻ
കെടപ്പൊണ്ടെന്നു പരസ്യം കണ്ടു. അതങ്ങു
മേടിച്ചേക്കാം".
"അല്ല മനുഷ്യാ.. ഇതിനൊക്കെ നിങ്ങടെ
കൈയിലെവിടുന്നാ കാശ്?? ഈ നിങ്ങളു
തന്നല്ലേ കൈയ്യിൽ പത്തു കാശില്ലാന്നു
പറഞ്ഞ് ഇന്നലെ വരെ നാടുനീളെ
നെലവിളിച്ചോണ്ട് നടന്നത്?
അക്കൗണ്ടിലാകെ അയ്യായിരം രൂപയോണ്ട്
മിച്ചം. പറമ്പിലെ റബറീന്നും വരുമാനമില്ല,
തെങ്ങീന്നും വരുമാനമില്ല. മോനാണേൽ
ഒള്ള ജോലീം പോയി നാട്ടിലോട്ട്
തിരിച്ചുവരുന്നു. അപ്പൊപ്പിന്നെ നിങ്ങൾ
എവിടുന്നേടുത്തിട്ട് ഇതിനൊക്കെ
കാശുണ്ടാക്കും??"
"ആ..ആർക്കറിയാം!! എന്തായാലും
ഇതൊക്കെ കേട്ടപ്പൊ നിനക്കൊരു സുഖം
തോന്നിയില്ലേ?"
"തോന്നി"
"ആഹ്..
അത്രേ ഞാനും ഉദ്ദേശിച്ചൊള്ളു"
No comments :
Post a Comment