
നാല് ശതമാനം പലിശയ്ക്ക് ഒരു വര്‍ഷത്തേക്ക് കാര്‍ഷിക വായ്പ
ഏഴ് ശതമാനം പലിശയിലാണ് വായ്പ അനുവദിക്കുക. കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും.
July 5, 2016, 06:59 PM ISTന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഒരുവര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവരെയാണ് ഇങ്ങനെ വായ്പ നല്‍കുക. ഏഴ് ശതമാനം പലിശയിലാണ് വായ്പ അനുവദിക്കുക. കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും.
കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേര് യഥാക്രമം കൊല്‍ക്കത്ത ഹൈക്കോടതി, മുംബൈ ഹൈക്കോടതി, ചെന്നൈ ഹൈക്കോടതി എന്നാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. ആക്‌സിസ് ബാങ്കിലെ വിദേശ നിക്ഷേപ പരിധി 62 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ധാന്യങ്ങളുടെ ഇറക്കുമതിക്ക് മൊസാംബിക്കുമായുള്ള ദീര്‍ഘകാല കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി.
ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment