അഴിമതി ആരോപണം: കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന സി.ബി.ഐ റെയ്ഡിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.
9.5 കോടിയുടെ അഞ്ച് കരാറുകള്‍ ലഭിക്കുന്നതിന് സ്വകാര്യ കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണമാണ് രാജേന്ദര്‍ കുമാറിനെതിരെയുള്ളത്. 2006 മുതല്‍ ആരംഭിച്ച 50 കോടിയോളം രൂപയുടെ അഴിമതിയില്‍ രാജേന്ദര്‍ കുമാര്‍ മുഖ്യ സൂത്രധാരനാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടന്നതായും സി.ബി.ഐ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ആണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപണവിധേയനായ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടിയാണ് സി.ബി.ഐ എത്തിയതെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഈ ആരോപണം വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.

No comments :
Post a Comment