മുറിവേറ്റ കാട്ടാന ചികിൽസ തേടി മനുഷ്യരുടെ അരികിലെത്തി
ഒരു മാസം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ തോളില്‍ വെടിയേറ്റ കാട്ടാന സഹായം തേടി മനുഷ്യരുടെ സമീപത്തെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുസമാനമായ സംഭവമാണ് കെനിയയിലും ഉണ്ടായത്. ചെവിയില്‍ തുളഞ്ഞു കയറിയ കുന്തവുമായാണ് ഇത്തവണ കാട്ടാന മനുഷ്യരുടെ അരികിൽ സഹായം തേടി എത്തിയത്.
കെനിയയില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയതും വലിപ്പമുള്ളതുമായ ആനകളിലൊന്നാണ് കഥാനായകന്‍. 47 വയസുള്ള ടിം ഈ ആന കൊമ്പുകളുടെ വലിപ്പം കൊണ്ടും ശ്രദ്ധേയനാണ്. അതുകൊണ്ടു തന്നെ വേട്ടക്കാരുടെ നോട്ടപ്പുള്ളിയുമാണ് .കനത്ത സുരക്ഷയുള്ള പ്രദേശമായതിനാലാകും ഗ്രാമീണരെ ഉപയോഗിച്ച് ആനയെ കുന്തം കൊണ്ടു വേട്ടയാടാന്‍ വേട്ടക്കാർ ശ്രമിച്ചതെന്നാണ് വനപാലകരുടെ നിഗമനം.
കാട്ടുപോത്തുകളുടെ സെന്‍സസ് എടുക്കുന്ന സംഘത്തിനരികിലാണ് സഹായം തേടി ടിം എത്തിയത്. തങ്ങളുടെ സമീപത്തേയ്ക്ക് കാട്ടാന വരുന്നതു കണ്ട് ആദ്യം പരിഭ്രമിച്ചെങ്കിലും വൈകാതെ എന്തോ കുഴപ്പമുണ്ടെന്നവർ തിരിച്ചറിഞ്ഞു. ചെവിയില്‍ തുളഞ്ഞ് കയറിയ കുന്തവും നെറ്റിയിലെ ആഴത്തിലുള്ള മുറിവും പിന്നീടു ശ്രദ്ധയില്‍പ്പെട്ടു. വനം വകുപ്പിലെ ഡോക്ടര്‍മാരെ വിവരമറിയിച്ചെങ്കിലും രാത്രിയായതിനാല്‍ അവരെത്തിയത് പിറ്റേന്നാണ് .
രാവിലെ ഡോക്ടർമാരെത്തി ചികിത്സക്കായി മയക്കുവെടി വയ്ക്കും വരെ ആന അതേ പ്രദേശത്ത് തുടര്‍ന്നു എന്നതും അത്ഭുതമാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വേദന അഅതികഠിനമായതാകാം സഹായം തേടിയെത്താന്‍ ആനയെ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. സമാനമായ വേഷത്തിലുള്ള വനവകുപ്പിലെ ജീവനക്കാര്‍ ഇത്രയും വര്‍ഷത്തിനിടയില്‍ പല തവണ ടിമ്മിനെ സഹായിച്ചിട്ടുണ്ട്. ഇതാകാം പോത്തുകളുടെ എണ്ണമെടുക്കാനെത്തിയ സംഘത്തെ കണ്ടപ്പോള്‍ അടുത്തേക്ക് വരാന്‍ ടിമ്മിനെ പ്രേരിപ്പിച്ചതെന്നും അവർ ഊഹിക്കുന്നു. പരിക്കുകൾ ഭേദമാകാൻ താമസിക്കുമെങ്കിലും യഥാസമയം ചികിൽസ തേടിയെത്തിയതിനാൽ ടിം സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
കെനിയയില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയതും വലിപ്പമുള്ളതുമായ ആനകളിലൊന്നാണ് കഥാനായകന്‍. 47 വയസുള്ള ടിം ഈ ആന കൊമ്പുകളുടെ വലിപ്പം കൊണ്ടും ശ്രദ്ധേയനാണ്. അതുകൊണ്ടു തന്നെ വേട്ടക്കാരുടെ നോട്ടപ്പുള്ളിയുമാണ് .കനത്ത സുരക്ഷയുള്ള പ്രദേശമായതിനാലാകും ഗ്രാമീണരെ ഉപയോഗിച്ച് ആനയെ കുന്തം കൊണ്ടു വേട്ടയാടാന്‍ വേട്ടക്കാർ ശ്രമിച്ചതെന്നാണ് വനപാലകരുടെ നിഗമനം.
കാട്ടുപോത്തുകളുടെ സെന്‍സസ് എടുക്കുന്ന സംഘത്തിനരികിലാണ് സഹായം തേടി ടിം എത്തിയത്. തങ്ങളുടെ സമീപത്തേയ്ക്ക് കാട്ടാന വരുന്നതു കണ്ട് ആദ്യം പരിഭ്രമിച്ചെങ്കിലും വൈകാതെ എന്തോ കുഴപ്പമുണ്ടെന്നവർ തിരിച്ചറിഞ്ഞു. ചെവിയില്‍ തുളഞ്ഞ് കയറിയ കുന്തവും നെറ്റിയിലെ ആഴത്തിലുള്ള മുറിവും പിന്നീടു ശ്രദ്ധയില്‍പ്പെട്ടു. വനം വകുപ്പിലെ ഡോക്ടര്‍മാരെ വിവരമറിയിച്ചെങ്കിലും രാത്രിയായതിനാല്‍ അവരെത്തിയത് പിറ്റേന്നാണ് .

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment