മണ്ണ് കോരി ദേഹമാസകലം പുരട്ടി അഴുക്കു പുരളുന്നതില്‍ ആഹ്ലാദം കാണിക്കുന്ന കൊല കൊമ്പന്‍ ആനകളെ കണ്ടിട്ടില്ലേ?
അത്തരം പ്രവൃത്തി നിഷ്കളങ്കരായ മനുഷ്യകുട്ടികളിലും കാണാറില്ലേ?
മണ്ണില്‍ കളിച്ച് കൂത്താടാന്‍ ആനകളും കുട്ടികളും എല്ലാം അതീവ ആഹ്ലാദഭരിതരാകാനുള്ള കാരണം എന്തായിരിക്കാം?
മണ്ണ് അവരുടെ തലച്ചോറില്‍ "ഹാപ്പി കെമിക്കല്‍ സെറോടൊണിന്‍" സ്രവിപ്പിക്കുന്നത് ആകുമോ അതിനു കാരണം!
അതെ, അതു തന്നേ ആണെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നൂ ശാസ്ത്ര സമൂഹം.
അതെ, അതു തന്നേ ആണെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നൂ ശാസ്ത്ര സമൂഹം.
ഗാര്‍ഡനിംഗ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സിലുണ്ടാകുന്നത്. ഈ ബാക്ടീരിയാകള്‍, നമ്മുടെ കോശങ്ങളിലെ സൈറ്റൊകൈന്‍സ് വഴി തലച്ചോറില്‍ സന്തോഷത്തിന്റെ കെമിക്കല്‍ ഉത്തേജിപ്പിക്കപെടുന്നതിനുള്ള സന്ദേശം ലഭ്യമാകുന്നതിനാലാണത്രേ!
ഞാന്‍ മനസ്സിലാക്കുന്നൂ, നമ്മുടെ മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ മണ്ണിനോടുള്ള സമ്പര്‍ക്കം തീരേ ഇല്ലാതാകുന്നത് മൂലമാകാം കൂടുതല്‍ വിഷാദത്തിന്നവര്‍ അടിമപ്പെടുന്നതെന്ന്. അവര്‍ക്ക് മണ്ണിനോട് സമ്പര്‍ക്കം പുലര്‍ത്താനായാല്‍ ജൈവരീതിയില്‍ തന്നെ ആന്റി ഡിപ്രസെന്റ് മരുന്ന് കിട്ടുകയും നാച്ചുറല്‍ ആയി തന്നെ ഒരു പരിധി വരേ വിഷാദം നീങ്ങി പോകുകയും ചെയ്യുമെന്ന് കരുതാം.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലേ മണ്ണിലെ കളി കുറച്ചൊന്നുമല്ലാ രസം തരുന്നത്. പല അഗ്രി ഗ്രൂപ്പുകളിലും കൂടുതല്‍ ഉര്‍ജ്ജസ്വലരായ, കാര്‍ഷീക പ്രവൃത്തികള്‍ ഇക്കാലങ്ങളില്‍ ചെയ്ത് രസം മൂത്ത വയസ്സന്മാരേ കാണാന്‍ കഴിയുന്നതും ഇതിനാലാകാം.
കാന്‍സറും മറ്റു മാരക രോഗങ്ങളും ഹാപ്പി കെമിക്കല്‍ സ്രവിപ്പിക്കുന്ന മനസ്സുള്ള മനുഷ്യരെ അധികം ബുദ്ധിമുട്ടിക്കാറില്ലാ. അലര്‍ജിയും പിന്നെ മുള്ളുകളും കുപ്പി ചില്ലുമെല്ലാം ഉണ്ടാക്കാവുന്ന മുറിവുകളിലൂടെ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതെല്ലാം ഒഴിവാക്കാനായാല്‍, അവരില്‍, വെയിലും മണ്ണും മാറ്റാത്ത മാറാ രോഗങ്ങള്‍ ഇല്ലാതായേക്കാം.
മനുഷ്യന്‍ എന്ന യന്ത്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്, മണ്ണിലെ പ്രവൃത്തികള്‍ ഒരു എണ്ണയിടല്‍ ആയി തന്നെയാകാം സൃഷ്ടിയുടെ ഡിസൈനര്‍ വിഭാവനം ചെയ്തത് എന്നു കരുതാം. ഭക്ഷണം സ്വയം കൃഷിചെയ്യാനുള്ള ത്വര നല്‍കിയതിനു പുറകിലും ഈ കറുത്ത കാണാ കരങ്ങള്‍ കാണണം.
ഇന്നത്തെ ഫ്ലാറ്റ് നിവാസികളായ, വയലിനെ വിട്ട് ഫയലില്‍ പണിയെടുക്കും, വെയില്‍ കൊള്ളാ, മണ്ണില്‍ തൊടാ, മനുഷ്യ ജീവികളുടെ ഒട്ടു മിക്ക അസ്വാസ്ഥ്യങ്ങള്‍ക്കും കാരണം, ഇന്നത്തേ പോലേ മണ്ണിനെ മറന്നതുമാകാം.
മണ്ണില്‍ അടങ്ങിയിരിക്കുന്ന 'എം വാക്കെയ്' എന്ന ബാക്ടീരിയം സ്റ്റ്രൈന്‍ [a strain of bacterium in soil, Mycobacterium vaccae, has been found to trigger the release of seratonin, which in turn elevates mood and decreases anxiety]ഇത്തരത്തില്‍ കാന്‍സര്‍ രോഗികള്‍ക്കും, വിഷാദ രോഗികള്‍ക്കുമെല്ലാം ആശ്വാസം നല്‍കുന്ന ഒന്നാണെന്ന കണ്ടുപിടുത്തം ആഘോഷിക്കപെടേണ്ടുന്നതും മറ്റുള്ളവരിലേക്ക് കൈമാറേണ്ടുന്ന ഒരു നല്ല വാര്‍ത്തയാണെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?.
എനിക്ക്, ഇന്നും ഓര്‍മ്മയില്‍ ഒട്ടും മറയില്ലാതേ ആസ്വദിക്കാനായ ആ നഗ്നമായ കുട്ടിക്കാലവും, പിന്നേ, അന്ന് തീര്‍ത്ത ബുര്‍ജ് ഖലീഫക്ക് പോലും വെല്ലാനാകില്ലാത്ത ഉയരവും വലിപ്പവുമുള്ള മണ്‍ മാളികകളും, എര്‍ത്ത് ഡാമുകളും, ജലസേചന പാത്തികളും, ഗുഹാ ക്ഷേത്രങ്ങളും വെള്ളി വെളിച്ചം തൂകി നിലക്കുന്നു. അന്ന് രാവോളം മണ്ണപ്പം ചുട്ടതും, ഇറയത്ത് നിര നിരയായ് ചുട്ട അടുക്കിയ ആ മണ്‍ പുട്ടുകളില്‍ നിന്നും പുറപെട്ടിരുന്ന ആഹ്ലാദത്തിന്റെ കാണാത്ത അലൗകീക സുഗന്ധവും മാനം മുട്ടേ ഉയര്‍ന്ന് പൊങ്ങും ആവിയും ഇപ്പോഴും മനകണ്ണിലൂടേ കാണാന്‍ കഴിയുന്നുണ്ട്. നിങ്ങളിലെത്ര പേര്‍ക്കത് ഇപ്പോഴും കാണാന്‍ കഴിയുന്നെന്ന് അറിയാനുള്ള ആഗ്രഹത്തോടേ.......
No comments :
Post a Comment