ലണ്ടന്‍:  വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്ല്യംസിന്. നാലാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് സെറീന ഏഴാം വിംബിള്‍ഡണ്‍ കിരീടം നേടിയത്. ആദ്യ സെറ്റില്‍ സെറീന അല്‍പ്പം വിയര്‍ത്തെങ്കിലും രണ്ടാം സെറ്റില്‍ കെര്‍ബറിന് അവസരം നല്‍കാതെ സെറീന കിരീടം കൈപ്പിടിയിലൊതുക്കി.സ്‌കോര്‍: 7-5, 6-3.
22ാം കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന്റെ കിരീട നേട്ടത്തോടൊപ്പമെത്തിയ സെറീന വില്ല്യംസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി. 24 കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.
സെമിഫൈനലില്‍ എലേന വെസ്‌നിനയെ തോല്‍പ്പിച്ചാണ് സെറീന കലാശക്കളിക്ക് യോഗ്യത നേടിയത്. സെറീനയുടെ സഹോദരി വീനസ് വില്ല്യംസിനെ തോല്‍പ്പിച്ചാണ് കെര്‍ബര്‍ ഫൈനലിലെത്തിയത്.
വീനസിനൊപ്പം വനിതാ ഡബിള്‍സ് ഫൈനലിലും സെറീന ഇന്ന് കളത്തിലിറങ്ങും. അഞ്ചാം സീഡായ ബാബോസ്-ഷ്വെദോവ ജോഡിയാണ് സീഡില്ലാ സഖ്യമായ സെറീനയുടെയും വീനസിന്റെയും എതിരാളികള്‍. ഡബിള്‍സിലും കിരീടം നേടിയാല്‍ വിംബിള്‍ഡണില്‍ ഇരട്ട കിരീടത്തോടെ സെറീക്ക് നാട്ടിലേക്ക് മടങ്ങാം.
സെറീന-കെര്‍ബര്‍ മത്സരത്തില്‍ നിന്ന്‌
kereber
serena
serena
kerber
serena
serena
serena
serena
ഫോട്ടോ കടപ്പാട്: വിംബിള്‍ഡണ്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ്‌