Monday, 4 July 2016

അതിസമ്പന്ന, പഠിക്കാന്‍ ഒന്നാമത്; ഐഎസ് ആത്മഹത്യാ ബോംബറാകാനെത്തിയ സുന്ദരി പെണ്‍കുട്ടി

അതിസമ്പന്ന, പഠിക്കാന്‍ ഒന്നാമത്; ഐഎസ് ആത്മഹത്യാ ബോംബറാകാനെത്തിയ സുന്ദരി പെണ്‍കുട്ടി

ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളായ പെണ്‍കുട്ടി സമ്പന്നതയില്‍ നിന്ന് ഒളിച്ചോടിയത് ഐസിസ് പാളയത്തിലേക്കാണ്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരി ഇപ്പോള്‍ അറിയപ്പെടുന്നത് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരിലാണ്. ഐസിസില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരാണ് ടൂബ സ്വീകരിച്ചിരുന്നത്. കെംസ്‌കോട്ട് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുമായിരുന്നു ടൂബ. പഠനത്തില്‍ മുന്നിലായിരുന്ന ടൂബ ഇപ്പോള്‍ ബ്രിട്ടീഷുകാരികളായ യുവതികളോട് സിറിയയിലേക്കോ ഇറാഖിലേക്കോ വരാനും ഐസിസ് പോരാളികളുടെ വധുക്കളാകാനും പ്രേരിപ്പിക്കുക എന്ന ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം ടൂബ ഹാക്ക്‌നെസ് ബിസിക്‌സ് ഫോം കോളജിലാണ് ടൂബ ചേര്‍ന്നിരുന്നത്. തുടര്‍ന്ന് ഗോള്‍ഡ് സ്മിത്ത് കോളജിലുമെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ ഭാഗമാണിത്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് ടൂബ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയതെന്നാണ് കരുതുന്നത്.
ടൂബ സ്‌കൂളില്‍ വച്ച് ഇടയ്ക്ക് പുകവലിക്കാറുണ്ടായിരുന്നുവെന്നും രഹസ്യമായി ചില ബോയ്ഫ്രണ്ട്‌സുമായി ബന്ധമുണ്ടായിരുന്നുവെന്നും സഹപാഠികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടൂബ ബ്രിട്ടീഷ് മുസ്ലിം യുവതികളെ ജിഹാദി വധുക്കളാകാന്‍ പ്രേരിപ്പിക്കുന്നത്. തന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലൂടെ ടൂബ ബ്രിട്ടനെ കുറ്റപ്പെടുത്തുകയും പാരീസ് കൂട്ടക്കൊലയെ പ്രശംസിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം സമ്മറില്‍ ആത്മഹത്യാ ബോംബറുടെ വേഷമിട്ട് ടൂബ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ഇവിടേക്ക് വന്നത് മരിക്കാനാണെന്നും ഇതില്‍ അവള്‍ ട്വീറ്റ് ചെയ്തിരുന്നു. സിറിയയിലെ ജിഹാദിനെയും കൂട്ടക്കൊലകളെയും പുകഴ്ത്തിക്കൊണ്ടുള്ള ചിത്രങ്ങളും പോസ്റ്റുകളും ടൂബ സോഷ്യല്‍ മീഡിയകളില്‍ പതിവായി ഇടാറുണ്ടായിരുന്നു. ബ്രിട്ടനിലെ മുസ്ലീങ്ങളോട് അവിടം വിട്ട് സിറിയയിലേക്ക് വന്ന് ഇസ്ലാമിക് ഖിലാഫത്തിന് വേണ്ടി പോരാടാനും ടൂബ ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയെ സിറിയയിലേക്ക് വരാനും ഐസിസില്‍ ചേരാനും ടൂബ ശ്രമിച്ചിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഫാത്തിമ എന്ന പേരിലായിരുന്നു ഈ ശ്രമം നടത്തിയത്. തുടര്‍ന്ന് ടൂബയെ ആദ്യം തന്റെ ബന്ധുവിന്റെ സഹായത്തോടെ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് കൊണ്ടു പോകാനും അവിടെ നിന്നും ഇസ്താംബുള്‍ വഴി സിറിയയിലേക്ക് കടത്താനുമായിരുന്നു ടൂബ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഒരു റിപ്പോര്‍ട്ടര്‍ ഇതിനെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ് സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ പൊലീസ് ടൂബയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്ത് ഈ ശ്രമം ഇല്ലാതാക്കി. അതേസമയം ഇപ്പോള്‍ ഈ ടൂബയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

No comments :

Post a Comment