Thursday, 23 June 2016

‪#‎1_SHARE‬ = SALUTE TO SUSHAMAJI
ഓരോ ഷെയര്‍ ഈ നല്ല കാര്യത്തിന് ഉള്ള നമ്മുടെ സല്യൂട്ട് ആകട്ടെ
കഴിഞ്ഞ അറുപതു വര്‍ഷം ഒരു വിദേശ മന്ത്രി ഉണ്ട് എന്ന് പോലും നമ്മള്‍ക്ക് തോന്നിയിരുന്നില്ല ..എന്നാല്‍ ഇന്ന് തോന്നുക മാത്രമേ അല്ല ..നമ്മള്‍ സാധാരണക്കാരുടെ അടുത്തേക്ക് സുഷമ എന്നാ ധീര വനിതാ എത്തുക കൂടി ചെയ്യുന്നു ...നന്ദി .നന്ദി
സൗദി ജയിലില്‍ നിന്ന് അച്ഛനെ രക്ഷിക്കണമെന്ന് സുഷമസ്വരാജിന് പത്താംക്ലാസുകാരിയുടെ ട്വീറ്റ്. മണിക്കൂറുകള്‍ക്കുള്ളില്‍ ജയില്‍ മോചനം ....
റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ നിന്ന് അച്ഛനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 18 ാം തിയതി സുഷമസ്വരാജിന് രുക്മിണി സിംഗ് എന്ന പെണ്‍കുട്ടി ട്വീറ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം പിതാവിനെ മോചിപ്പിച്ച് വിദേശകാര്യമന്ത്രാലയം പെണ്‍കുട്ടിക്ക് തുണയായെത്തി.
സൗദിയിലെ ഹായില്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രോഫസര്‍ ആയി ജോലി ചെയ്തിരുന്ന ശങ്കര്‍ സിംഗ് വാഹനപകടവുമായി ബന്ധപ്പെട്ടാണ് സൗദിയിലെ പോലിസ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ പെട്ടയാള്‍ മരിച്ചതോടെ സിംഗ് ജയിലിലായി. ഇതേസമയം പത്താം ക്ലാസ് പാസായ മകള്‍ രുക്മിണി അവധിക്കാലം ചെലവഴിക്കുന്നതിനായി സൗദിയില്‍ എത്തിയിരുന്നു. വീട്ടുകാര്‍ പല വാതിലും മുട്ടിയങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് അവസ്ഥ ചൂണ്ടിക്കാട്ടി രുക്മിണി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു.
വൈകിട്ടോടെ സുഷമസ്വരാജിന്റെ മറുപടി ട്വീറ്റ് എത്തി. വിഷമിക്കരുതെന്നും, അച്ഛനെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ റിയാദിലെ ഇന്ത്യന്‍ എംബസി ചെയ്യും എന്നായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്.
എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അന്ന് തന്നെ ശങ്കര്‍ സിംഗിന്റെ ജയില്‍ മോചനം സാധ്യമായി. പിറ്റേദിവസം ഇക്കാര്യം അറിയിച്ചും നന്ദി പറഞ്ഞു രുക്മിണി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇതിന് പിറകെ സുഷ്മ സ്വരാജിന്റെ മറുപടി ട്വീറ്റ് കൂടി വന്നത് കുടുംബത്തെ ആഹ്ലാദത്തിലാക്കി. ഫാദേഴ്‌സ് ഡേയില്‍ തന്നെ അച്ഛന്‍ ഒപ്പമെത്തിയതില്‍ സന്തോഷിക്കുന്നു. എന്നും നിങ്ങളടക്കം എല്ലാ ഇന്ത്യക്കാര്‍ക്കും തുണയായി റിയാദിലെ ഇന്ത്യന്‍ എംബസി ഉണ്ടാകും എന്നായിരുന്നു സുഷമയുടെ സന്ദേശം.
സൗദിയിലെ വിവിധ മാധ്യമങ്ങളില്‍ സുഷമസ്വരാജിന്റെ ഇടപെടല്‍ വാര്‍ത്തയാവുകയും ചെയ്തു.

No comments :

Post a Comment