
പോര്‍ഷേയുടെ പുതിയ 911 ഇന്ത്യയിലെത്തി; വില 1.42 കോടി
ഡീസല്‍ കാറുകള്‍ക്ക് രാജ്യത്തുള്ള നിരോധനം കണക്കിലെടുത്ത് പെട്രോള്‍ വകഭേദത്തിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്
June 30, 2016, 04:50 PM ISTന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷേ 911 ശ്രേണിയിലുള്ള പുതിയ സ്‌പോര്‍ട്‌സ് മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 2015-ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് കമ്പനി എട്ടാം തലമുറയില്‍പ്പെട്ട 911 മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്. നോര്‍മല്‍, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പ്ലസ്, ഇന്‍ഡിവിജ്യുല്‍ തുടങ്ങി നാല് വകഭേദങ്ങളില്‍ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. 1.42 കോടിയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില.
ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ചുള്ള അത്യാധുനിക ടച്ച് സ്‌ക്രീന്‍, കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട ഡോര്‍ വാഹനത്തിന് നിലത്തേക്ക് ഊര്‍ന്നിറങ്ങിയ ബമ്പറും ദീര്‍ഘ വൃത്താകൃതിയിലുള്ള ഫോര്‍ പോയന്റ് ഡെ ടൈം എല്‍.ഇ.ഡി റണ്ണിംങ് ലൈറ്റേടുകൂടിയ ഹെഡ് ലാമ്പും മുന്‍വശത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. പുതുക്കിയ ടെയില്‍ ലാമ്പാണ് പിറകിലെ മുഖ്യ ആകര്‍ഷണം.



© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment