തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, സഹകരണ പ്രൊഫഷണൽ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കേപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം.
സംസ്‌കൃത സർവ്വകലാശാലാ ലൈബ്രറിയിൽ ഇല്ലാത്ത തസ്തികയിലേക്ക് ഏഴു പേരെ നിയമിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ ആർ പത്മകുമാറാണ് ആരോപിച്ചത്. ഇത് സംബന്ധിച്ച് നാലു ദിവസം മുൻപ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ബി ശ്രീനിവാസ് ഇറക്കിയ ഉത്തരവ് ചട്ടങ്ങൾ മറികടന്നാണെന്നും ആരോപണമുണ്ട്.
സർവ്വകലാശാലാ ലൈബ്രറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്ന തസ്തിക ഇല്ലെന്നിരിക്കെ അവിടേക്ക് ആൾക്കാരെ സ്ഥാനകയറ്റം നൽകി നിയമിച്ചത് അഴിമതിയാണ്. ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് സംസ്‌കൃത സർവ്വകലാശാലയിൽ റഫറൻസ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകൾ മാത്രമാണ് ഉള്ളത്. ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ആൾക്കാരെ നിയമിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധവും അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാൽ അനുവദിക്കാനാവില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ്, ധനകാര്യ ഇൻസ്‌പെക്ഷൻ വിഭാഗം എന്നിവ റിപ്പോർട്ട് നൽകിയിരുന്നു. അതേ തുടർന്ന് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു. ഈ നിയമനമാണ് ഇപ്പോൾ ഇടതു സർക്കാർ നടപ്പാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഐ(എം) നേതാവിന്റെ ഇടപെടലാണ് അഴിമതിക്ക് പിന്നിലെന്നും പത്മകുമാർ ആരോപിച്ചു.
കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) റാങ്ക് ലിസ്റ്റ് നിലനിൽക്കെ 16 തസ്തികകളിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നതായും പത്മകുമാർ ആരോപിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ചെയർമാനായ സ്ഥാപനത്തിലാണ് ഇത് നടക്കുന്നതെന്നും പത്മകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment