Thursday, 23 June 2016

വിവരാവകാശം; കാലതാമസം വരുത്തിയ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ

വിവരാവകാശം; കാലതാമസം വരുത്തിയ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ

കൊച്ചി: വിവരാവകാശനിയമപ്രകാരം നൽകിയ 
അപേക്ഷയിൽ മറുപടി നൽകാൻ കാലതാമസം 
വരുത്തിയ ഉദ്യോഗസ്ഥന് ഇരുപത്തി അയ്യായിരം 
രൂപ പിഴ ചുമത്തി ചീഫ് ഇൻഫർമേഷൻ 
കമ്മീഷണർ ഉത്തരവിട്ടു.
കളമശ്ശേരി നഗരസഭയിലെ സ്റ്റേറ്റ് പബ്ളിക് 
ഇൻഫർമേഷൻ ഓഫീസറും, എൽ.എസ്.ജി.ഡി 
അസിസ്റ്റന്റ് എഞ്ചിനീയറുമായ 
അമൽ.കെ.സജീവിനാണ് പിഴ 
ചുമത്തിക്കൊണ്ട് ചീഫ് ഇൻഫർമേഷൻ
 ഓഫീസർ ഉത്തരവായത്.
പത്തടിപ്പാലം, ചങ്ങമ്പുഴനഗറിൽ ഫ്രാൻസിസ് 
പി.പി എന്നയാൾ വിവരാവകാശനിയമപ്രകാരം 
കളമശ്ശേരി നഗരസഭയിൽ സമർപ്പിച്ച 
അപേക്ഷയിന്മേലാണ് മറുപടി നൽകാൻ
 7 മാസവും 25 ദിവസവും കാലതാമസം നേരിട്ടത്.
വിവരാവകാശനിയമപ്രകാരം സമർപ്പിക്കുന്ന 
അപേക്ഷകളിന്മേൽ മുപ്പതു ദിവസത്തിനകം
 മറുപടി നൽകണമെന്നാണ് നിയമം.

No comments :

Post a Comment