manoramaonline.com
ഒരു ജീവൻ രക്ഷിക്കാൻ നിരവധി ജീവനുകൾ പണയംവച്ച് ദക്ഷിണ ധ്രുവത്തിൽ വിമാനമിറങ്ങി
by സ്വന്തം ലേഖകൻ
ലണ്ടൻ
∙ സൂര്യന്റെ കിരണങ്ങൾ എത്താതെ മഞ്ഞുക്കട്ടകളാൽ മൂടിക്കിടക്കുന്ന ദക്ഷിണ
ധ്രുവത്തിൽ ഇന്നലെ ഒരു വിമാനമെത്തി. ശൈത്യക്കാലത്തും 10 മണിക്കൂർ യാത്ര
ചെയ്ത് വിമാനമെത്തിയത് അമുൻഡ്സെൻ സ്കോട് ഗവേഷണ കേന്ദ്രത്തിലെ രോഗിയായ
ജീവനക്കാരനെ രക്ഷിക്കുന്നതിനായിരുന്നു. ശൈത്യക്കാലത്ത് അപൂർവമായി മാത്രമേ
ഇവിടെ വിമാനമിറക്കാറുള്ളൂ. കഴിഞ്ഞ 60 വർഷത്തിനിടയിൽ മൂന്നാം തവണയാണ് ഗവേഷണ
കേന്ദ്രത്തിൽ അടിയന്തര ആവശ്യങ്ങൾക്കായി വിമാനമെത്തുന്നത്.
യുഎസ് നിയന്ത്രണത്തിലാണ് ദക്ഷിണ ധ്രുവത്തിലെ ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ആരോഗ്യനില ഗുരുതരമായതോടെയാണ് സാഹസം നിറഞ്ഞ രക്ഷാപ്രവർത്തനത്തിന് ഒരുങ്ങിയതെന്നു നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെല്ലി ഫാൽക്നർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കൂടി കണക്കിലെടുത്തശേഷമാണ് രക്ഷാപ്രവർത്തനത്തിനുള്ള തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
48 ജീവനക്കാരാണ് നിലവിൽ ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. അപകടകരമായ കാലാവസ്ഥയിലും നിരവധിപേർ ശൈത്യകാലത്ത് ഇവിടെ ജോലി ചെയ്യാൻ എത്താറുണ്ട്. ലോകത്ത് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന സ്‌ഥലങ്ങളിലൊന്നായ ദക്ഷിണ ധ്രുവത്തിൽ ശൈത്യകാലത്ത് മൈനസ് 100 ഡിഗ്രിക്ക് താഴെയാണ് കാലാവസ്ഥ. ഈ സമയത്ത് സൂര്യപ്രകാശം എത്താത്തതിനാൽ ദക്ഷിണ ധ്രുവം ഇരുട്ട് മൂടി കിടക്കും. ചന്ദ്രനും നക്ഷത്രങ്ങളും മാത്രമാണ് ഇവിടെ പ്രകാശം പരത്തുന്നത്.

No comments :
Post a Comment