- കേരളത്തിന്റെ സ്വന്തമായ ചേമ്പിന്‍താള് കറി
- താള് : രണ്ട് കൈപ്പിടി
- ചെറുപയർ (കുതിർത്തിയത്): ഒരു കപ്പ്
- മഞ്ഞൾപ്പൊടി : കാൽ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- ജീരകം : ഒരു നുള്ള്
- വെള്ളുള്ളി : 5 അല്ലി
- ഉപ്പ് : പാകത്തിന്
- തേങ്ങ ചുരണ്ടിയത് : ഒരു മുറി
- കടുക് : ഒരു സ്പൂൺ
- വെളിച്ചെണ്ണ : രണ്ട് സ്പൂൺ
- കറിവേപ്പില : രണ്ട് തണ്ട്
- വറ്റൽമുളക് : 3 എണ്ണം
- കുതിർത്തിയ ചെറുപയറും ചേമ്പിൻതാള് പുറത്തെ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞതും മഞ്ഞളും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
- ചുരണ്ടിയ തേങ്ങ, മുളകുപൊടി, വെള്ളുള്ളി, ജീരകം എന്നിവ നന്നായി അരച്ച്, വെന്ത് തയ്യാറായിരിക്കുന്ന ചെറുപയർ-താളിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക.
- ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകുവറുത്ത് അതിൽ കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് താളിച്ച് തയ്യാറാക്കിയിരിക്കുന്ന താളുകറിയിൽ ചേർത്ത് ഇളക്കിവയ്ക്കുക. താളുകറി തയ്യാർ!
- NB: ചെറുപയറിന് പകരം പരിപ്പോ ചെമ്മീനോ ആകാവുന്നതാണ്. താളിന് പകരം ചേനയുടെ തണ്ടും ഉപയോഗിക്കാം.
കേരളത്തിന്റെ സ്വന്തമായ ചേമ്പിന്‍താള് കറിയുടെ പാചകരീതിയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ

No comments :
Post a Comment