Sunday, 3 July 2016

ബാഗ്ദാദ് ചാവേര്‍ ആക്രമണത്തില്‍ മരണം 120 ആയി

ബാഗ്ദാദ് ചാവേര്‍ ആക്രമണത്തില്‍ മരണം 120 ആയി


വ്യാപാര സമുച്ചയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
July 3, 2016, 09:45 PM IST
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെയെണ്ണം 120 ആയി. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട്.
കരാഡ ജില്ലയിലെ വ്യാപാര സമുച്ചയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. റംസാന്‍ നോമ്പ് ഈയാഴ്ച അവസാനിക്കുമെന്നതിനാല്‍ ഷോപ്പിങ്ങിനും മറ്റുമായി നിരവധി പേരാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. ആദ്യ സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്ക് ശേഷം തലസ്ഥാന നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനംകൂടി ഉണ്ടായി.
ഐ.സ്സിന്റെ നിയന്ത്രണത്തിലായിരുന്ന നിരവധി പ്രദേശങ്ങള്‍ ഇറാഖ് സൈന്യം അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു. ഫലൂജ നഗരം പൂര്‍ണമായും സ്വതന്ത്രമായതായി സൈന്യം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ഐ.എസ് ചാവേര്‍ ആക്രമണം. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ചാവേര്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

No comments :

Post a Comment