പാംപോർ ആക്രമണം: ഭീകരരെ സഹായിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു; പദ്ധതിയുടെ ആസൂത്രണം ഇങ്ങനെ
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പാംപോറിൽ മലയാളി ഉൾപ്പെടെ എട്ട് സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരരെ സഹായിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു. ആക്രമണം നടന്ന അന്നു മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും കൃത്യമായ തെളിവില്ലാത്തതിനെ തുടർന്ന് പിടികൂടിയില്ലെന്നാണ് പൊലീസ് പറയുന്നത്.
ലഷ്കറെ ഭീകരർ ഗുൽമാർഗ് വഴി ജൂൺ ആദ്യവാരം കശ്മീർ താഴ്‍വരയിലെത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നാലു ഭീകരരാണ് വാഹനത്തിലെത്തി സിആർപിഎഫ് ബസിനു നേരെ ആക്രമണം നടത്തിയത്. ഭീകരാക്രമണം നടന്ന പാംപോറിൽ നിന്നു 57 കിലോമീറ്റർ അകലെയുള്ള ബാബ റിഷിയെന്ന സ്ഥലത്ത് ആക്രമണത്തിന് നാലു ദിവസം മുൻപു തന്നെ ഡ്രൈവർ ഭീകരരെ എത്തിച്ചിരുന്നു. ഇവിടെ ഒരു വീട്ടിൽ ഇവർ സുരക്ഷിതരായി കഴിയുകയായിരുന്നു.
നാല് ചാവേറുകളാണ് അതിർത്തി വഴി നുഴഞ്ഞു കയറിയത്. തെക്കൻ കശ്മീരിലെ ഗുൽമാർഗിലെത്തിയ ഇവർ ടാറ്റ സുമോ വാഹനത്തിലാണ് വടക്കൻ കശ്മീരിലെത്തിയത്. ഭീകരർ ദേശീയപാതയെ കുറിച്ച് പഠിച്ചതിന് ശേഷമാണ് ആക്രമണം നടത്തുന്ന സ്ഥലം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലഷ്കറെ തയിബ ഭീകരർ രണ്ടു സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേരെ വധിച്ചതിന് സമീപമാണ് ജൂൺ 25 ആക്രമണം നടന്ന സ്ഥലം.
പാംപോറിലുണ്ടായ ആക്രമണത്തിന് ശേഷം സുരക്ഷാസേന ശക്തമായ പരിശോധനയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. നാലു ചാവേർ ഭീകരരാണ് ആക്രമണം നടത്തിയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തിരച്ചിൽ. നാലു ഭീകരരിൽ രണ്ടു പേരെ പാംപോറിലുണ്ടായ ഏറ്റുമുട്ടലിൽ തന്നെ സിആർപിഎഫ് ജവാൻമാർ വധിച്ചിരുന്നു. മൂന്നാമത്തെ ഭീകരനെ പുൽവാമ ജില്ലയിലെ തന്നെ മൽവാരി നെവ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിക്കുകയായിരുന്നു. അബു അയാൻ എന്നയാളാണ് കൊല്ലപ്പെട്ടത് എന്നാണ് സുരക്ഷാസേന നൽകുന്ന സൂചന. നാലാമത്തെ ഭീകരൻ ഷോപ്പിയാൻ കുൽഗാം തുടങ്ങിയ ഭാഗത്തെ ഉൾവനത്തിലേക്ക് കടന്നിരിക്കാം എന്നാണ് കരുതുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment