ഏകീകൃത സിവിൽ കോഡ്: തർക്കം മുറുകുന്നു
ന്യൂഡൽഹി ∙ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണ് പുതിയ ചർച്ചയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. സാമുദായിക ധ്രുവീകരണം എന്ന ഒറ്റ അജൻഡ മാത്രമാണ് ബിജെപിക്ക്. കേന്ദ്ര സർക്കാർ മുൻകയ്യെടുത്ത് അനവസരത്തിലുള്ള ചർച്ച നിർത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
കേന്ദ്രനീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്‍റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത തകര്‍ക്കാനേ ഉപകരിക്കൂവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതു ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂ. രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും തകർക്കും. സംഘപരിവാർ ശക്തികളുടെ രഹസ്യ അജൻഡയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്നാൽ ഏകീകൃത സിവിൽകോഡിനെ സ്വാഗതംചെയ്യുന്ന നിലപാടാണ് സിറോ മലബാർ സഭയുടേത്. ആചാരപരമായ വൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിനെ എതിര്‍ക്കുന്നത് വിഭജനകാലത്തെ മാനസികാവസ്ഥ ഉള്ളവരെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അഭിപ്രായം. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ല എന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. സിവിൽ നിയങ്ങൾ ഒരുപോലെ ആക്കുക എന്നാൽ ഹിന്ദു നിയമങ്ങൾ രാജ്യത്തെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നല്ല. മറിച്ച് രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുന്ന നിയമങ്ങൾ ഒഴിവാക്കലാണ്. ആധുനിക കാലത്തിന് ചേരാത്ത നിയമങ്ങൾ ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിക്കുന്നത് പുരോഗമനമല്ലെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ എല്ലാവർക്കുമിടയിൽ സമവായം വേണമെന്ന് ആർഎസ്എസ്. രാജ്യത്ത് പൊതുനിയമം വേണമെന്നാണ് ആർഎസ്എസിന്റെ നിലപാട്. പക്ഷെ, ഇത് നടപ്പാക്കുന്നതിന് മുൻപ് അഭിപ്രായസമന്വയം ഉണ്ടാകണമെന്നും ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ചേർന്ന ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ആർഎസ്എസ് നിലപാട് വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്. അയോധ്യ ശ്രീരാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ വിവാദ അജൻഡകളിൽ നരേന്ദ്ര മോദി സർക്കാർ ആദ്യമായി ഏറ്റെടുക്കുന്ന വിഷയമാണ് ഏകീകൃത സിവിൽ കോഡ്.
എന്താണ് ഏകീകൃത സിവിൽ കോഡ് ?
ഭരണഘടനയുടെ 44–ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾക്കു പകരം ഏകീകൃത വ്യക്തിനിയമം എന്ന നിർദേശമാണിത്. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ മതവ്യത്യാസമില്ലാതെ പൊതുനിയമം നടപ്പാക്കുക എന്നതാണിത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment