ഏകീകൃത സിവിൽ കോഡ് ആയുധമാക്കാൻ ബിജെപി
ന്യൂഡൽഹി ∙ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയായുധമാക്കാൻ ബിജെപി തീരുമാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടു. അയോധ്യ ശ്രീരാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ വിവാദ അജൻഡകളിൽ നരേന്ദ്ര മോദി സർക്കാർ ആദ്യമായി ഏറ്റെടുക്കുന്ന വിഷയമാണ് ഏകീകൃത സിവിൽ കോഡ്.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്നു ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞു. ഭരണഘടനയുടെ 44–ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഭരണഘടനയെ മാനിക്കാത്തവരാണ് ഇതിനെ എതിർക്കുന്നതെന്നും ശ്രീകാന്ത് ശർമ അഭിപ്രായപ്പെട്ടു.
യുപി സംസ്ഥാന രാഷ്ട്രീയത്തിൽ സമാജ്‌വാദി പാർട്ടിക്കും ബിഎസ്പിക്കും ശക്തമായ വെല്ലുവിളി ഉയർത്താൻ ഹിന്ദുത്വ അജൻഡ പ്രയോഗിക്കുകയെന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തന്ത്രത്തിന്റെ ഭാഗമായാണു സിവിൽ കോഡ് വിഷയം ഏറ്റെടുക്കുന്നത്. മുസ്‌ലിം സംഘടനകൾ എതിർക്കുന്ന ഏകീകൃത സിവിൽ കോഡ് വിഷയം യുപിയിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കും. മൂന്നു തവണ ‘തലാഖ്’ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി അവസാനിപ്പിക്കുമെന്ന പ്രചാരണത്തിലൂടെ മുസ്‌ലിം സമുദായത്തിലെ പുരോഗമനവാദികളുടെയും സ്ത്രീകളുടെയും പിന്തുണ നേടാനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ബിജെപി ഏകീകൃത സിവിൽ കോഡ് പ്രചാരണായുധമാക്കുമ്പോൾ അയോധ്യ ശ്രീരാമക്ഷേത്ര നിർമാണം വിശ്വ ഹിന്ദു പരിഷത് തിരഞ്ഞെടുപ്പു വിഷയമാക്കും. അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമാണത്തെ പരസ്യമായി അനുകൂലിക്കുന്ന സ്ഥാനാർഥികൾക്കു മാത്രമേ വോട്ടു ചെയ്യാൻ പാടുള്ളുവെന്നു ജനങ്ങളോട് അഭ്യർഥിച്ചു പ്രചാരണ രംഗത്തിറങ്ങാൻ വിഎച്ച്പി കേന്ദ്ര സമിതിയും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളന കാലത്ത് അയോധ്യ ക്ഷേത്ര നിർമാണത്തിനായി പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന ആവശ്യവുമായി എംപിമാരെ സമീപിക്കാനും വിഎച്ച്പി തീരുമാനിച്ചിട്ടുണ്ട്.
വാജ്പേയി സർക്കാരിന്റെ കാലത്ത് എൻഡിഎ സഖ്യകക്ഷികളുടെ എതിർപ്പു കാരണം ബിജെപിയുടെ അജൻഡയിലെ അയോധ്യ, ഏകീകൃത സിവിൽ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ വിഷയങ്ങൾ എൻഡിഎയുടെ പൊതു പരിപാടിയിൽ നിന്നൊഴിവാക്കിയിരുന്നു. ലോക്സഭയിൽ ബിജെപിക്കു കേവല ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ സഖ്യകക്ഷികളെ ഭയക്കേണ്ടതില്ലെന്ന വാദമാണ് സംഘപരിവാറിൽ.
കശ്മീരിൽ പിഡിപി – ബിജെപി സഖ്യസർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പു റദ്ദാക്കണമെന്ന വിഷയം ബിജെപി തൽക്കാലം ഏറ്റെടുക്കില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അയോധ്യ വിഷയത്തേക്കാൾ ഏറ്റെടുക്കാനെളുപ്പം സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും അനുകൂല സാഹചര്യമുള്ള ഏകീകൃത സിവിൽ കോഡ് ആണെന്നു ബിജെപി കരുതുന്നു.
മത പരിഗണനയില്ലാതെ ഏകീകൃത വ്യക്തിനിയമം
ഭരണഘടനയുടെ 44–ാം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾക്കു പകരം ഏകീകൃത വ്യക്തിനിയമം എന്ന നിർദേശമാണിത്. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ മതവ്യത്യാസമില്ലാതെ പൊതു നിയമം നടപ്പാക്കുക എന്നതാണിത്.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment