
ഡി.ആര്‍.എസ് ഇനി ബൗളര്‍മാരെ കൂടുതല്‍ തുണയ്ക്കും
എഡിന്‍ബറോയില്‍ സമാപിച്ച ഐ.സി.സി.യുടെ വാര്‍ഷിക യോഗത്തിലാണ് നിയമം പരിഷ്‌കരിക്കാന്‍ തീരുമാനമായത്.
July 3, 2016, 06:26 PM ISTലണ്ടന്‍: ക്രിക്കറ്റില്‍ അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡി.ആര്‍.എസ് സംവിധാനം ഐ.സി.സി. പരിഷ്‌കരിക്കുന്നു. ബൗളര്‍മാരെ തുണയ്ക്കുന്നതാണ് പുതിയ പരിഷ്‌കാരം.

അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കുന്നത് സംബന്ധിച്ച നിയമം പരിഷ്‌കരിക്കാന്‍ വരും മാസങ്ങളില്‍ ട്രയല്‍ നടത്താനും ഐ.സി.സി. തീരുമാനിച്ചിട്ടുണ്ട്. ബൗളര്‍മാര്‍ ബൗള്‍ ചെയ്തു കഴിഞ്ഞ ഉടനെ തന്നെ മൂന്നാം അമ്പയര്‍ റീപ്ലേ കണ്ട് തീരുമാനം കൈക്കൊള്ളുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫീല്‍ഡ് അമ്പയര്‍ക്ക് സന്ദേശം കൈമാറുകയും ചെയ്യും.
2022 ഡര്‍ബനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്താനും ഐ.സി.സി. തീരുമാനിച്ചു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment