
കണ്ണുകൊണ്ട് ഫോണ്‍ നിയന്ത്രിക്കാന്‍ വഴി തെളിയുന്നു
ഇന്ത്യക്കാരന്‍ വിദ്യാര്‍ഥി ഉള്‍പ്പെട്ട സംഘമാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ രംഗത്തുള്ളത്
July 3, 2016, 03:19 PM ISTസ്മാര്‍ട്ട് ഫോണ്‍ കണ്ണുകൊണ്ട് നിയന്ത്രിക്കുന്ന കാര്യം ഒന്നാലോചിച്ച് നോക്കൂ. പത്ത് വര്‍ഷം മുമ്പാണെങ്കില്‍ ഒരു പക്ഷെ നമ്മള്‍ ഇത് ചിരിച്ച് തള്ളിയേനേ. എന്നാല്‍ ഇന്ന് അത് സാധ്യമല്ലല്ലോ. സംഗതി സത്യം തന്നെ. ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ നേത്ര ചലനങ്ങള്‍ കൊണ്ട് ഗെയിം കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനുമെല്ലാം സാധ്യമാകുന്ന സോഫ്റ്റ് വെയര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജോര്‍ജ്ജിയ സര്‍വ്വകലാശാല, ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫോമാറ്റിക്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വരാണ് ഈ ഗവേഷണ സംഘത്തിലള്ളത്. ഇന്ത്യന്‍ വംശജനായ ബിരുദവിദ്യാര്‍ത്ഥി ആദിത്യ ഗോസ്ലെയും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു സെന്റീമീറ്റര്‍ ദൂരത്ത് നിന്നും മോബൈല്‍ ഫോണുകളും, 1.7 സെന്റീമീറ്റര്‍ ദൂരത്ത് നിന്നും ടാബ്ലറ്റുകളും നിയന്ത്രിക്കാനുള്ള കഴിവ് സോഫ്റ്റ് വെയറിന് നല്‍കാന്‍ ഗവേഷകര്‍ക്കായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രാഥമിക പഠനമാണ്.
സോഫ്റ്റ് വെയറിന്റെ കൃത്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഇതിന് വേണ്ടി ഉപയോക്താക്കളുടെ നേത്രചലനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി 'ഗേസ് കാപ്ച്ചര്‍' എന്നൊരു ആപ്ലിക്കേഷന്‍ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ആളുകളുടെ നേത്രചലനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ശേഖരിച്ചുവെക്കും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളാണ് . 'ഐട്രാക്കര്‍' ( Itracker ) എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ് വെയറിനെ പരിശിലീപ്പിക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുക.
1500 ഓളം പേര്‍ ഇപ്പോള്‍ ഗേസ് കാപ്ച്ചര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്.10,000 ആളുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ക്ക് ആവശ്യം.
ഗവേഷണത്തിന്റെ റിസള്‍ട്ടുകള്‍ കമ്പ്യൂട്ടര്‍ വിഷന്‍ ആന്റ് പാറ്റേണ്‍ റെക്കൊഗ്നിഷന്‍ എന്ന വിഷയത്തില്‍ വാഷിങ്ടണിലെ സിയാറ്റിലില്‍ല നടന്ന ഐ.ഇ.ഇ.ഇയുടെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിരുന്നു.
ഈ സോഫ്റ്റ് വെയര്‍ മാനസിക രോഗ നിര്‍ണയരംഗത്തും ഉപയോഗപ്രദമാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു (IANS).
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment