സിക്ക വൈറസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍ തോതില്‍ ഗര്‍ഭച്ഛിദ്രം
സിക്ക വൈറസ് ബാധയോടെ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിത വൈകല്യം കണ്ടുതുടങ്ങിയതോടെയാണ് ഗര്‍ഭച്ഛിദ്രം വ്യാപകമായത്.
June 23, 2016, 03:33 PM ISTസിക്ക വൈറസ് ഭീഷണിയെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍ തോതില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായി വിലയിരുത്തല്‍.
ദ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിക്ക വൈറസ് ബാധിച്ചതോടെ ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം ജനിത വളര്‍ച്ചാക്കുറവിന്റെ പ്രശ്‌നം കണ്ടുവന്നതോടെയാണ് സ്ത്രീകളെ വലിയ തോതില്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടങ്ങളില്‍ ചെറിയ തലയോട് കൂടിയ കുട്ടികള്‍ ജനിക്കുന്നതാണ് ഏറ്റവും പ്രശ്‌നമായി കാണുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 17-നായിരുന്നു പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സിക്ക വൈറസിനെതിരെ ജാഗരൂകരായിരിക്കണമെന്ന് അറിയിച്ചത്. ഇതിന് ശേഷമാണ് അനിയന്ത്രിതമായി ഗര്‍ഭച്ഛിദ്രം നടക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 17 മുതല്‍ മാര്‍ച്ച് 2016 വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബ്രസീലാണ് ഗര്‍ഭച്ഛിദ്രത്തില്‍ ഏറ്റവും മുന്നില്‍. ഇവിടെ സാധാരണ നടക്കുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. സിക്ക വൈറസ് ഭീഷണിയുള്ള മിക്ക രാജ്യങ്ങളിലും ഗര്‍ഭധാരണം മാറ്റിവെക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭധാരണത്തിന് പകരം അനിയന്ത്രിതമായ ഗര്‍ഭച്ഛിദ്രമാണ് നടക്കുന്നതെന്ന് കാംബ്രിഡജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഡോ.കാതറിന്‍ എയ്‌ക്കെന്‍ പറയുന്നു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment