Thursday, 23 June 2016

വീട്ടിലെത്താൻ വൈകിയാൽ

വീട്ടിലെത്താൻ വൈകിയാൽ ഇടക്കിടെ ഭാര്യ ഫോണിൽ കുത്തി വിളിക്കും..
ഇങ്ങനെ വിളിക്കും നേരം ഞാൻ ചോദിക്കാറുണ്ട് എന്താടി എന്തു വേണം എന്ന്...
അന്നേരം അവൾ പറയും
``ഒന്നുമില്ല എന്താ കാണത്തേ എന്ന് കരുതി വിളിച്ചതാണെന്നും വേഗം വന്നാലെന്താ എന്നും..
`ഇങ്ങനെ വിളിക്കേണ്ട ഞാനങ്ങെത്തും '
എന്ന് പറഞ്ഞാൽ അതും കേട്ടവൾ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കും..
വീട്ടിലെത്തിയാൽ കടന്നല് കുത്തിയ പോലെ അവളുടെ മുഖം വീർത്തിട്ടുണ്ടാവും..
ഒന്നും മിണ്ടാതെ ഭക്ഷണം എല്ലാം എടുത്തു തരുമ്പോൾ ആ മുഖം കൂടുതൽ വീർത്തു വരും..
എന്തേലും ചോദിച്ചാൽ അതവൾ കേട്ടിട്ടും കേൾക്കാത്ത പോലെ നടിക്കും..
പിന്നെ എന്നോടുള്ള ദേഷ്യമെല്ലാം അടുക്കളയിൽ തീർത്തവൾ വരുമ്പോൾ ഇത്തിരി ദേഷ്യം കുറഞ്ഞിരിക്കും..
പിന്നെ വന്നു പറയും അന്നേ വീട്ടുകാരോട് പറഞ്ഞതാ ഇപ്പോ കല്യാണം വേണ്ടെന്ന് എന്റെ വിധി അല്ല പിന്നെ എന്ന്..
മോളേ അവൻ നല്ല ചെക്കനാ കുടുംബം നോക്കുന്നവനാ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ചപ്പോൾ ഞാനൊന്നു മൂളി ഇന്നിപ്പോ പടച്ചോനെ നീ എന്നെ വല്ലാതെ മൂളിപ്പിക്കുന്നുണ്ട്..
പരിഭവങ്ങളുടെ ചെണ്ടമേളം കേട്ട് എനിക്കും ചിരിവന്നു..
ചിരി അടക്കിപ്പിടിച്ചു ഞാൻ ചോദിക്കാറുണ്ട് കഴിഞ്ഞോ..
അന്നേരം അവൾ പറയും..
ഇല്ല..
ഇനി നേരത്തെ തന്നെ ജോലി കഴിഞ്ഞെത്താം ഞാനൊരു ബൈക്ക് എടുക്കാൻ പോകുന്നു എന്ന് പറഞ്ഞതും ദേഷ്യം മാറിയ ഒരു ചിരിയുമായ് ആ പിണക്കവും മാറുമ്പോൾ അലാറമായി രാവിലെ തന്നെ അവൾ വന്നു വിളിച്ചു..
പിന്നെ ബൈക്കിലായി ജോലിക്ക് പോക്ക്..
ഒരു ദിവസം ഇത് പോലെ നേരം വൈകിയപ്പോൾ അന്നും അവൾ ഫോണിൽ വിളിച്ചു തിരക്കി ഞാൻ ചോദിച്ചു
`എന്താടി..
അന്നേരം അവൾ പറഞ്ഞു
`അതേ പതുക്കെ വന്നാ മതി ബൈക്കിൽ സ്പീഡൊന്നും അതികം വേണ്ട'..
ഇതും പറഞ്ഞവൾ ഫോണ് കട്ടാക്കുമ്പോൾ..
ഉള്ളിലാകെ ഒരു സന്തോഷം പാഞ്ഞെത്തി..
ഞാൻ ചിന്തിക്കുന്നതിനേക്കാളും എന്നെ കുറിച്ച് ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതവളാണ് എന്നെനിക്ക് തോന്നി..
വീട്ടിലെത്തിയപ്പോൾ അവൾ പുഞ്ചിരിച്ച് വാതിൽ തുറന്നു തരുമ്പോൾ എന്റെ മനസ്സ് പറഞ്ഞു..
പലപ്പോഴും ഇവൾ സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുന്നുണ്ടെന്ന്..
നാം ഒന്നു ശ്രദ്ധിച്ചാൽ കാണാം സ്നേഹം കൊണ്ട് കോരിയിട്ട ചില തോൽവികൾ.
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment