Friday, 30 December 2016

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്


സാധാരണയായി ബാങ്കിന്റെ കൗണ്ടറിൽ പോയി നടത്തുന്ന കാര്യങ്ങൾ ബാങ്കിന്റെ ഇന്റർനെറ്റ് ജാലകത്തിലൂടെ ചെയ്യുന്നതാണ് ഇന്റർനെറ്റ് ബാങ്കിങ്. മിക്കവാറും എല്ലാ ബാങ്കുകൾക്കും ഇന്ന് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുമ്പോഴോ പിന്നീടോ ബാങ്ക് ശാഖയിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും (ബാങ്കിന്റെ വെബ്‌സൈറ്റ് നമ്മെ തിരിച്ചറിയുന്നതു യൂസർ ഐഡിയിലൂടെ ആണ്) പാസ്‌വേർഡും ലഭിക്കും. അല്ലെങ്കിൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റിൽനിന്നു നേരിട്ടും (എടിഎം കാർഡ് ഉള്ളവർക്ക്) ഇവ രണ്ടും ലഭ്യമാക്കാം. എടിഎം കാർഡ് ഇല്ലാത്തവർക്ക് ഇതേ വെബ്‌സൈറ്റിലൂടെ എല്ലാം ശരിയാക്കി എടുത്തശേഷം അതിൽനിന്ന് എടുക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്തു ബാങ്കിൽ കൊണ്ടുപോയി അംഗീകരിപ്പിക്കാം. കറൻസിരഹിത സമൂഹത്തിന് ഇന്റർനെറ്റ് ബാങ്കിങ് അത്യന്താപേക്ഷിതമാണ്.

ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


1. നമ്മുടെ യൂസർ ഐഡി ഓർമിക്കാൻ എളുപ്പമുള്ളതാവണം. അല്ലെങ്കിൽ, അഥവാ മറന്നാൽ, പുനഃസൃഷ്ടിക്കാൻ ചെറിയതോതിലെങ്കിലും പ്രയാസമാകും.


2. പാസ്‌വേർഡ് ഓർമിക്കാൻ എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്തതുമാവണം. ഇതു ചുരുങ്ങിയത് ഒരു വലിയ അക്ഷരം, ഒരു അക്കം, ഒരു ചിഹ്നം എന്നിവ അടങ്ങിയ മിശ്രവാക്കാവണം. ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, കുടുംബാംഗങ്ങളുടെ പേര്, വീട്ടുപേര് തുടങ്ങിയവ ഉപയോഗിക്കരുത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എല്ലാമടക്കം ചുരുങ്ങിയത് ആകെ ഇത്ര എണ്ണം രൂപങ്ങളെങ്കിലും വേണമെന്നു മിക്കവാറും വെബ്‌സൈറ്റുകൾ നിബന്ധന ചെയ്തിട്ടുണ്ടാവും.


3. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്കു കാണാൻ പാകത്തിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ, കംപ്യൂട്ടർ സെന്റർ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഉപയോഗിക്കരുത്. എന്തെങ്കിലും കാരണവശാൽ പൊതു ഇടങ്ങളിൽ / പൊതു കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് ബാങ്കിങ് ഇടപാടു നടത്തേണ്ടിവന്നാൽ, എത്രയും പെട്ടെന്നു നമ്മുടെ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചു പാസ്‌വേർഡ് മാറ്റണം.


4. പാസ്‌വേർഡ് കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും മാറ്റണം. ചില ബാങ്കുകളുടെ വെബ്‌സൈറ്റുകൾ നമ്മെ നിർബന്ധിച്ചു പാസ്‌വേർഡ് മാറ്റിപ്പിക്കും. എന്നാൽ, ചിലതു മാറ്റാൻ ഓർമിപ്പിക്കുകയേ ഉള്ളൂ.


5. യൂസർ ഐഡി, പാസ്‌വേർഡ് തുടങ്ങിയവ എവിടെയെങ്കിലും എഴുതിവയ്ക്കുകയോ, മൊബൈലിൽ ഫീഡ് ചെയ്തുവയ്ക്കുകയോ അരുത്. കംപ്യൂട്ടറിനെക്കൊണ്ട് അത് ‘ഓർമിപ്പിക്കുകയും’ (Remember password option) ചെയ്യരുത്. ഇവ ആരോടും വെളിപ്പെടുത്തരുത്.


6. നമ്മുടെ സ്വന്തം അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകളിലൊഴികെ മറ്റെല്ലാറ്റിനും മൊബൈലിൽ വരുന്ന ഒറ്റത്തവണ പ്രവേശിക (OTP) ആവശ്യമാണ്. അതിനാൽ ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നമ്മുടെ കയ്യിൽത്തന്നെ ഉള്ളതാവണം. ഇത് ആർക്കും പറഞ്ഞുകൊടുക്കരുത്.


7. ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് എടുക്കാൻ ഒരിക്കലും യാഹൂ, ഗൂഗിൾ തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിക്കരുത്. അതു കൃത്യമായി മുകളിലെ അഡ്രസ്‌ ബാറിൽ നേരിട്ടു ടൈപ്പ് ചെയ്യണം. സൈറ്റ് തുറന്നാൽ അഡ്രസ്‌ ബാറിൽ ആദ്യത്തെ https ൽ ‘s’ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷിത സൈറ്റുകളിൽ മാത്രമേ ‘secured’ എന്ന പദത്തെ സൂചിപ്പിക്കുന്ന ‘s’ ഉണ്ടാകൂ.


8. മറ്റു സൈറ്റുകളിലെ ആവശ്യങ്ങൾക്കു പണം നൽകേണ്ടിവരുമ്പോൾ അതു നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് സൈറ്റിലേക്കാണു പോകുന്നത്. ഇവിടെ ചിലപ്പോൾ ഒരു ചോദ്യം കാണാം: ‘retain my payment preference’. അതായത് പിന്നീടൊരിക്കൽ ഇതേ സൈറ്റിൽ ഇടപാടു നടത്തുമ്പോഴും ഇപ്പോൾ നൽകിയ കാര്യങ്ങൾ കംപ്യൂട്ടർ ഓർമിച്ചുവച്ച് ഉപയോഗിക്കട്ടെ എന്ന്. ആ കോളത്തിൽ ഒരിക്കലും ടിക് ചെയ്യുകയോ യെസ് എന്നു നൽകുകയോ അരുത്.


9. ഒടിപി സമ്പ്രദായമില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാടിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ അശ്ലീലസൈറ്റുകൾക്കുള്ള ഫീസ്, കിടപ്പറ ഉപകരണങ്ങൾ വാങ്ങൽ എന്നിവ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു ചെയ്യരുത്. ഇത്തരം സൈറ്റുകൾ നമ്മുടെ, ചിലപ്പോൾ ബാങ്കിങ് രഹസ്യങ്ങൾ ചോർത്തി വീണ്ടും പണം എടുത്തെന്നുവരാം.


10. കഴിവതും രണ്ട് അക്കൗണ്ടുകൾ ഉണ്ടാവണം. പണം സൂക്ഷിക്കാൻ ഒന്നും, പുറമേയ്ക്കുള്ള ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് മറ്റൊന്നും. രണ്ടാമത്തേതിൽ അപ്പപ്പോഴത്തെ ഉപയോഗത്തിനു മാത്രം പണം വച്ചാൽ മതി. പുറമേയ്ക്കുള്ള എല്ലാ ഇടപാടുകളും രണ്ടാമത്തെ അക്കൗണ്ടിൽനിന്ന് ആവണം. നമ്മുടെതന്നെ ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റുന്നതിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചാലും വിവരങ്ങൾ പുറത്തുപോകുന്നില്ലല്ലോ. അതിനാൽ ആദ്യത്തെ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് വഴി പണം മാറ്റിയാലും ആദ്യത്തെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.


11. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്, എസ്എംഎസ് തുടങ്ങിയവയിൽ വരുന്ന അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കരുത്.


12. നമ്മുടെ കംപ്യൂട്ടറിലെ പ്രവർത്തന സോഫ്റ്റ്‌വെയർ, ആന്റി-വൈറസ് എന്നിവ സമയാസമയങ്ങളിൽ അവയുടെ യഥാർഥ നിർമാതാക്കളിൽനിന്ന് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.


13. എല്ലാ ബാങ്കുകൾക്കും ഇപ്പോൾ അവയുടെ ഇന്റർനെറ്റ് ബാങ്കിങ്ങിനു മൊബൈൽ ആപ് ഉണ്ട്. അത് അവരുടെതന്നെ വെബ്‌സൈറ്റിൽനിന്നോ പ്ലേസ്റ്റോറിൽനിന്നോ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.


14. ഉപയോഗം കഴിഞ്ഞാലുടനെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽനിന്നു ലോഗൗട്ട് ചെയ്യണം
.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ
തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറൽ മാനേജരുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം

ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

വേഗത, സുരക്ഷ, വിശ്വാസ്യത; പ്രധാനമന്ത്രി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം


ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പുതുവര്‍ഷ സമ്മാനമാണ് ‘ഭീം’ എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍. ദില്ലിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പണമിടപാട് നടത്തുന്നതിനുള്ള മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണ് ഭീമിനുള്ളത്.
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആപ്ലിക്കേഷനി ഭീം എന്ന പേര് നല്‍കിയിരിക്കുന്നത്. ഭീമിനെ കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം.
ഭീം ആപ്ലിക്കേഷന്റെ ലഭ്യത
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ ഭീം ലഭ്യമാകൂ. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
അധിക തുക നല്‍കേണ്ടതുണ്ടോ?
ഭീം ഉപയോഗിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ യുപിഐ സേവനത്തിന് ബാങ്കുകള്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടി വരും. ഇതിന്റെ വിവരങ്ങള്‍ അറിയാനായി അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടാം.
വേഗത, സുരക്ഷ, വിശ്വാസ്യത
മൊബൈല്‍ ഫോണ്‍ വഴി ഏറ്റവും വിശ്വാസ്യയോഗ്യമായതും വേഗത്തിലുള്ളതും സുരക്ഷിതമായതുമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭീം അവതരിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മികച്ച സംവിധാനങ്ങളാണ് ഭീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഒരുക്കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്താന്‍ സെക്കന്റുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എന്‍പിസിഐ അവകാശപ്പെടുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം പ്രായോഗികമായി എന്ന് ജനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.
ഭീമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, യുപിഐ സംവിധനത്തെ പിന്തുണയ്ക്കുന്ന ബാങ്കില്‍ അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഭീം ഉപയോഗിക്കാനായി വേണ്ടത്. ബാങ്ക് അക്കൗണ്ടിനെ ഭീമുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ടിന് വേണ്ടി ഒരു ‘യുപിഐ പിന്‍’ സജ്ജീകരിക്കണം. നമ്മള്‍ നല്‍കുന്ന മൊബൈല്‍ നമ്പറായിരിക്കും നമ്മുടെ പെയ്‌മെന്റ് അഡ്രസ് (പിഎ). ഇത്രയും കഴിഞ്ഞാല്‍ നമുക്ക് പണമിടപാടുകള്‍ നടത്താം.
പണം അയയ്ക്കാം, സ്വീകരിക്കാം
കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, ഉപഭോക്താക്കളില്‍ നിന്നോ പണം സ്വീകരിക്കാനോ, അവര്‍ക്ക് പണം അയയ്ക്കാനോ ഭീമിലൂടെ വളരെ എളുപ്പം സാധിക്കും. ഇതിനായി പെയ്‌മെന്റ് അഡ്രസ് അഥവാ മൊബൈല്‍ നമ്പര്‍ മാത്രമേ ആവശ്യമായുള്ളൂ. യുപിഐ സൗകര്യമില്ലാത്ത ബാങ്കുകളിലേക്കും ഭീമിലൂടെ പണം അയയ്ക്കാന്‍ സാധിക്കും. ഇതിനായി ബാങ്കിന്റെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് (ഐഎഫ്എസ്‌സി) നമ്പറും, മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ആണ് വേണ്ടത്. പണം ലഭ്യമാക്കാനായി മറ്റൊരാളോട് അഭ്യര്‍ത്ഥന നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ബാലന്‍സ് പരിശോധനയും പെയ്‌മെന്റ് അഡ്രസും
ബാങ്ക് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഭീമില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ അക്കൗണ്ടില്‍ നടത്തിയ ഇടപാടുകളും അറിയാന്‍ സാധിക്കും. പെയ്‌മെന്റ് അഡ്രസ് സാധാരണഗതിയില്‍ മൊബൈല്‍ നമ്പറായിരിക്കുമെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയ്‌മെന്റ് അഡ്രസ് മറ്റാനും സൗകര്യമുണ്ട്.
നെറ്റ് ബാങ്കിംഗ് ആവശ്യമില്ല
ഭീം ഉപയോഗിക്കാനായി നെറ്റ് ബാങ്കിംഗ് ഉള്ള അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
ക്യുആര്‍ കോഡും ഉണ്ട് ഭീമില്‍
നമ്മുടെ നാട്ടില്‍ ക്യുആര്‍ കോഡ് ജനകീയമാക്കിയതില്‍ പെയ്ടിഎമ്മിനുള്ള പങ്ക് വലുതാണ്. അതേ മാതൃകയില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും ഭീമില്‍ ഇടപാടുകള്‍ നടത്താം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പെയ്‌മെന്റ് അഡ്രസ് പെട്ടെന്ന് ലഭ്യമാകും. കച്ചവടക്കാര്‍ക്ക് അവരുടെ ഭീം ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. ക്യുആര്‍ കോഡ് ലഭ്യമാക്കുന്നതും വളരെ എളുപ്പമാണ്.
ഭീം വഴിയുള്ള പണമിടപാടുകള്‍ക്ക് പരിധിയുണ്ടോ?
ഉണ്ട്. ₹ 10,000 ആണ് ഒരു ഇടപാടില്‍ കൈമാറ്റം ചെയ്യാവുന്ന ഉയര്‍ന്ന തുക. ഒരു ദിവസം (24 മണിക്കൂര്‍) ആകെ കൈമാറ്റം ചെയ്യാവുന്ന തുക ₹ 20,000 ആണ്.
സ്മാര്‍ട്ട് ഫോണ്‍ വേണോ?
യുഎസ്എസ്ഡി സൗകര്യമുണ്ട് എന്നതിനാല്‍ ഭീം ഉപയോഗിക്കാന്‍ സാധാരണ ഫോണായാലും മതി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.
ഭീം ആപ്ലിക്കേഷന്‍ ഇംഗ്ലീഷില്‍ മാത്രമാണോ?
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ ഭഷകളില്‍ ഭീം ലഭ്യമാക്കുമെന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ‘ഭീം’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ താത്കാലികമായി റദ്ദാക്കി. അഴിമതി ആരോപിതരായ സുരേഷ് കൽമാഡിയേയും അഭയ് ചൗതാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ചതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയത്.
അസോസിയേഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ തുടർന്ന് യാതൊരു അംഗീകാരവുമുണ്ടാവുകയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു . ഇതിനെത്തുടർന്ന് ഇരുവരും പദവി നിരസിച്ചിരുന്നു . എന്നാൽ അസോസിയേഷൻ തീരുമാനം പുന: പരിശോധിച്ചില്ല .
അസോസിയേഷന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ സദ്ഭരണ നയത്തിന് വിരുദ്ധമാണെന്ന് കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി . അഴിമതിക്കാർക്ക് അംഗീകാരം കൊടുക്കുന്നത് അനുവദിക്കാനാവില്ല . അതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വിജയ് ഗോയൽ പറ

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

Wednesday, 28 December 2016

ഒടുവില്‍ മോഡി അത് നേടി

ഉണ്ണി കൊടുങ്ങല്ലൂര്‍

എൻഎസ്ജി: ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും; കരട് രേഖ തയാറായതായി റിപ്പോർട്ട്

വാഷിങ്ടൻ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോർട്ട്. യുഎസിലെ ആംസ് കണ്‍ട്രോൾ ഓർഗനൈസേഷ(എസിഎ)നെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങളെ എൻ‌എസ്ജിയിൽ അംഗമാക്കുന്നതിനായി എൻഎസ്ജി മുൻ ചെയർമാൻ റഫേൽ മാരിനോ ഗ്രോസി ഒരു പ്രമാണം തയാറാക്കിയിരുന്നു. ഇത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും സഹായകമാകുന്നതാണെന്നാണ് സൂചന. അതേസമയം, ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചാൽ പാക്കിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ടുണ്ട്.
എൻഎസ്ജിയിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പ്രവേശനം സുഗമമാക്കുമെന്നാണ് പ്രതീക്ഷ. കുറച്ചു നാളുകളായി എൻഎസ്ജി അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചു വരികയാണ്. എന്നാൽ ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പും എൻപിടിയിൽ ഒപ്പിടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. എൻഎസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ട്. സോളിൽ ജൂണിൽ നടന്ന എൻഎസ്ജി അംഗരാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ യുഎസ് പിന്തുണച്ചിരുന്നു. എന്നാൽ ചൈന എതിർത്തു. 

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജ്റ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷര്‍ അറിയിച്ചു.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി. ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയുമാണ് ഹരിത നികുതി.
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി ഒന്നു മുതല്‍ ഈ നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകില്ല. നികുതിയില്‍ നിന്നും മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്.

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം

ഉണ്ണി കൊടുങ്ങല്ലൂര്‍

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം


നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
Published: Dec 27, 2016, 07:06 PM IST

ന്യൂഡല്‍ഹി: നവംബര്‍ എട്ടിനു ശേഷം നടന്ന കാര്‍ വില്‍പന സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ആദായനികുതി വകുപ്പ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ 8ന് ശേഷം വാഹനങ്ങള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെമ്പാടുമുള്ള കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇങ്ങനെ കാറ് വാങ്ങിയവര്‍ക്ക് നികുതി നോട്ടീസ് നല്‍കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി ഒന്നിനും 15നും ഇടയില്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.
കാര്‍ ഡീലര്‍മാരുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. നവംബര്‍ എട്ടിനു ശേഷം, നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് പഴയ തീയതിയില്‍ വില്‍പന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. നവംബര്‍ മാസത്തില്‍ കാര്‍ വില്‍പനയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി.

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത് എല്ലാവര്‍ക്കും വേണ്ടത് പക്ഷെ ആരും പറഞ്ഞില്ല ആരും അറിഞ്ഞില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുരുതര രോഗങ്ങള്‍ക്കുള്ളതടക്കം 84 മരുന്നുകളുടെ വിലകുറച്ചു


അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

*അര്‍ബുദം, എയ്ഡ്‌സ്, വന്ധ്യത ചികിത്സച്ചെലവ് കുറയും
*കുറവ് 50ശതമാനംവരെ

മലപ്പുറം: മാരകരോഗങ്ങളുടെ കിടത്തിച്ചികിത്സയിലടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വന്‍ കുറവ്

*ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നത് 33.26 ആകും.
*സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കേണ്ട ഡോബ്യുട്ടാമിന് 70.27 -ല്‍നിന്ന് 34.79 രൂപയാകുന്നു.
*ചിക്കന്‍പോക്‌സിനുള്ള അസിക്ലോവിര്‍ കുത്തിവെപ്പ് 250 എം.ജിക്ക് 494.19 എന്നത് 329.68 രൂപയും 500 എം.ജിക്ക് 466.6 എന്നത് 425.8 രൂപയെന്നുമാണ് മാറുക.
*ഗുരുതര രക്താര്‍ബുദമരുന്നായ സൈറ്റോസൈന്‍ അരബിനോസൈഡ് 500 എം.ജിയുടെ വില 553.78 -ല്‍നിന്ന് 455.72 രൂപയാകും. സമാനമായ കുറവ് 250 എം.ജിക്കുമുണ്ട്.
*ചികിത്സാരംഗത്തിന് വലിയ വെല്ലുവിളിയാണ് രോഗാണുക്കളുടെ ഔഷധ പ്രതിരോധശക്തി. ഇവയ്‌ക്കെതിരെയുള്ള വാന്‍കോമൈസിന് പാക്കറ്റിന് 552.60 രൂപയായിരുന്നു. ഇത് 423.48ലേക്ക് താഴും.

മറ്റ് പ്രധാനപ്പെട്ടവ

*നെഞ്ചിലെ കടുത്ത കഫക്കെട്ടിന് ആസ്​പത്രികളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നതാണ് അമോക്‌സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തം. ഇതിനുള്ളകുറവ് 92.34 -ല്‍നിന്ന് 83.53 എന്ന നിലയിലാണ്.
*തൊണ്ടവേദനയ്ക്കുള്ള അസിത്രോമൈസിന്‍ കുത്തിവെപ്പിന് 15 രൂപ കുറയും.
*ശ്വാസംമുട്ടിന് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയിലധികംപേര്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചതായി കണ്ടെത്തിയ മൂലകമാണ് സാല്‍ബുട്ടാമോള്‍. ദ്രാവകരൂപത്തിലുള്ള ഈ മരുന്നിന്റെ വില ഒന്‍പതുമാസത്തിനിടെ വീണ്ടും കുറയുകയാണ്. നൂറുമില്ലിക്ക് 14.38 ആണ് പുതിയ വില
*ലാമിവുഡിന്‍, നെവിറാപ്പിന്‍, സിഡോവുഡൈന്‍ എന്നിവചേര്‍ന്ന് എയ്ഡ്‌സ് മരുന്നിന് ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47 ആയി.
*നെവിറാപ്പിന്‍(എയ്ഡ്‌സ്), കോറിയോണിക് ഗൊണാഡട്രോഫിന്‍, ഫ്‌ളൂറോയുറാസില്‍, ജെംസിറ്റാബിന്‍ 1.4 ഗ്രാം കുത്തിവെപ്പ്(രണ്ടും അര്‍ബുദം), നെഫിഡിപിന്‍ (കടുത്ത രക്തസമ്മര്‍ദ്ദം), സെഫിക്‌സിം 400 എം.ജി( അണുബാധ), ട്രമഡോള്‍ 50 എം.ജി(വേദനസംഹാരി) വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമിപ്രൈഡ് എന്നിവ ചേര്‍ന്ന പ്രമേഹസംയുക്തം എന്നിങ്ങനെ ഒട്ടേറെ മരുന്നുകള്‍ക്കും വിലകുറയുന്നുണ്ട്.
വില കുറയുന്നതില്‍ 56 എണ്ണവും രാസമൂലകങ്ങള്‍ക്കാണ്. ഇവയുെട നൂറുകണക്കിന് വിവിധ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 28കമ്പനി ബ്രാന്‍ഡിനങ്ങളും പുതിയ പട്ടികയിലുണ്ട്. 84-ല്‍ 38 എണ്ണവും പുതിയതായി വില നിയന്ത്രണത്തില്‍ വരുന്നവയാണ്.
സ്റ്റെന്‍ഡും നിയന്ത്രണത്തിലാകും
ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍ഡുകള്‍ ആഴ്ചകള്‍ക്കകം വില ഏകീകരണത്തിലാകും. ജീവന്‍രക്ഷാമരുന്നുകളുടെ ഒന്നാംപട്ടികയില്‍ അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റെന്‍ഡുകള്‍ക്ക് തോന്നിയവില ഈടാക്കുന്നുവെ
ന്ന പരാതി വ്യാപകമായിരുന്നു. മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി ആദ്യവാരം ദേശീയ ഔഷധവില നിയന്ത്രണസമിതി വിളിച്ചിട്ടുമുണ്ട്.

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ നാലു വര്‍ഷം തടവ്

ഉണ്ണി കൊടുങ്ങല്ലൂര്‍

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ നാലു വര്‍ഷം തടവ്


നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്.
Published: Dec 28, 2016, 01:29 PM IST

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വെക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
ഇതനുസരിച്ച് മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുന്നതും കുറ്റമാകും.
നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക.
ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം.
ഇത്തരം കേസുകള്‍ മുന്‍സിപ്പല്‍ മജിസ്ട്രേട്ടുമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രുപയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.

പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 10 കോടി പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 10 കോടി പിടിച്ചു

പുണെ: പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടടക്കം 10 കോടി രൂപ ആദായനികുതിവകുപ്പ് പിടികൂടി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പാര്‍വതി ശാഖയില്‍ നിന്നാണ് 15 ലോക്കറുകളില്‍ സൂക്ഷിച്ച 2000 രൂപയുടെ ഏഴരക്കോടി രൂപയും 100 രൂപയുടെ രണ്ടരക്കോടിരൂപയും ആദായവകുപ്പ് കണ്ടെടുത്തത്.
ഹൂസ്റ്റണ്‍കേന്ദ്രമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയുടെതാണ് ബാങ്ക് ലോക്കറുകള്‍. കമ്പനിയുടെ ഏഷ്യന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പുണെയിലാണ്. ഇവരുടെ വ്യാവസായിക സാമഗ്രികളുടെ ഉത്പാദനശാല പുണെയ്ക്കടുത്ത് ഭോറിലുണ്ട്.
കമ്പനി കുറെക്കാലമായി കറന്റ് അക്കൗണ്ട് നടത്തുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബ്രാഞ്ചില്‍ ആദായനികുതി വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പണം കണ്ടെത്തിയത്.
പഴയനോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിനുശേഷം കമ്പനിയുടെ ലോക്കര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് സംശയത്തിനുകാരണം.

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചുള്ള മതിയായ അവബോധം സൃഷ്ടിക്കുന്നതിനായി ഉപഭോക്തൃ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിളിന്‍റെ ക്യാംപയിന്‍. ഓണ്‍ലൈനില്‍ എങ്ങനെ പരമാവധി സുരക്ഷ നേടാമെന്ന വിഷയത്തെ കുറിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആവിഷ്കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റർനെറ്റ് സുരക്ഷ, ബന്ധപ്പെട്ട ‍ഡിജിറ്റൽ പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവരുമ്പോള്‍ ഇന്‍റര്‍നെറ്റ് സുരക്ഷിതത്വമെന്നത് ദൈനംദിന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണെന്ന് ഗൂഗിൾ ഇന്ത്യ വക്താവ് ചേതന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലുള്ള ക്യാംപയിനുകള്‍ മാറ്റമില്ലാതെ തുടരും. വെബിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ കൂടിക്കൂടി വരികയാണ്.
പങ്കാളികളായ മറ്റു ഏജന്‍സികള്‍ക്കൊപ്പം ' ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. 'ട്രെയിൻ ദി ട്രെയിനർ' മോഡലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 250 ഉപഭോക്തൃ സംഘടനകള്‍ അടക്കം 500 പേരായിരിക്കും പങ്കെടുക്കുക.
പിന്നീട് ഈ ട്രെയിനര്‍മാര്‍ കൂടുതല്‍ പേരെ പരിശീലിപ്പിക്കും. 2017 ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെമ്പാടുമുള്ള ഏകദേശം 1,200 ഉപഭോക്തൃ സംഘടനകളില്‍ ഈ ക്യാംപയിനിന്‍റെ ഭാഗമായി പരിപാടികള്‍ നടത്തും. 

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ...

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

Wednesday 28 December 2016 02:55 PM IST
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. വരുന്ന രണ്ടാം തിയതി ലക്നൗവിൽവച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഡിസംബർ 30 വരെ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സഹിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി അഭ്യർഥിച്ചിരുന്നു.

നോട്ട് പിൻവലിക്കലിനെത്തുടർന്ന് ഇപ്പോളുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻതക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിനു നടത്തുകയെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  

Tuesday, 27 December 2016

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും

ഉണ്ണി കൊടുങ്ങല്ലൂര്‍

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും


പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും.

  • ലക്ഷ്യം തിരഞ്ഞെടുപ്പ് സുതാര്യമാക്കല്‍
  • നിയമകമ്മിഷന്‍ ശുപാര്‍ശകള്‍ ദൗത്യസമിതി അംഗീകരിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താന്‍ നിയമഭേദഗതി വരുന്നു. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചുള്ള നിയമകമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ (ടാസ്‌ക് ഫോഴ്‌സ്) ശുപാര്‍ശയനുസരിച്ചാണ് ഭേദഗതി തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാഴ്ചമുമ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളും കണക്കിലെടുക്കും.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന ദിവസംമുതല്‍ കണക്കാക്കണമെന്ന കമ്മിഷന്റെ ശുപാര്‍ശ ദൗത്യസംഘം തള്ളി. തിരഞ്ഞെടുപ്പ് ചെലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കുന്നത് ഇന്നത്തെ ചുറ്റുപാടില്‍ പ്രായോഗികമല്ലെന്ന നിലപാട് ശരിവെച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക 'ട്രസ്റ്റ്' രൂപവത്കരിച്ച് അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ അംഗീകരിച്ചു.

ദൗത്യസിമിതി അംഗീകരിച്ച ശുപാര്‍ശകള്‍

സ്ഥാനാര്‍ഥികള്‍ക്ക് ബാധകമായവ

* സ്വകാര്യകമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ വാര്‍ഷിക ജനറല്‍ ബോഡിയുടെ അനുമതിവേണം (നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ മതി)
* സ്ഥാനാര്‍ഥിയും ഏജന്റും വ്യക്തികളില്‍നിന്നോ പാര്‍ട്ടികളില്‍നിന്നോ സ്വീകരിക്കുന്ന സംഭാവന ചെക്കുമുഖേനയോ ബാങ്ക് ഇടപാടിലൂടെയോ മാത്രമേ ആകാവൂ
* സംഭാവന നല്‍കുന്ന ആളുടെ പേരും വിലാസവും പാന്‍ നമ്പറും രേഖപ്പെടുത്തി വരവുചെലവ് കണക്ക് തിര. കമ്മിഷന് സമര്‍പ്പിക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം ഭാഗത്ത് പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തണം
* സ്ഥാനാര്‍ഥിയുടെ സംഭാവന-ചെലവ് വിവര റിപ്പോര്‍ട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം
* കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥിക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്ക്

പാര്‍ട്ടികള്‍ക്ക് ബാധകമായവ

* രാഷ്ട്രീയപ്പാര്‍ട്ടികള്‍ സി.എ.ജി.യുടെ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റുചെയ്ത വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭാവനയുടെയും ചെലവിന്റെയും കൃത്യമായ കണക്കുകള്‍ അതില്‍ കാണണം. ഇത് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
* 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണം
* 20,000 രൂപവരെ പല പ്രാവശ്യമായി ഒരാള്‍ നല്‍കുന്ന സംഭാവനകളും കാണിക്കണം
* 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പാന്‍ കാര്‍ഡ് നമ്പര്‍ കാണിക്കണം
* 20,000 രൂപയ്ക്ക് താഴെയുള്ള മൊത്തം സംഭാവന 20 കോടി രൂപയോ പാര്‍ട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതലോ ആയാല്‍ ആ വിവരങ്ങളും നല്‍കണം
* നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനകവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും കണക്ക് സമര്‍പ്പിക്കണം
* പാര്‍ട്ടികള്‍ കഴിയുന്നതും ചെക്ക്, ഡ്രാഫ്റ്റ് മുഖേന മാത്രമേ പണം ചെലവഴിക്കാവൂ
* കണക്ക് സമര്‍പ്പിക്കാത്ത പാര്‍ട്ടിക്ക് നികുതിയിളവില്ല. ദിവസം 25,000 രൂപവെച്ച് പിഴ. കണക്ക് സമര്‍പ്പിക്കാതെ മൂന്നുമാസം പിന്നിട്ടാല്‍ തിര. കമ്മിഷന് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാം. സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റാണെന്നുകണ്ടാല്‍ 50 ലക്ഷം രൂപവരെ പിഴയിടാം

നോട്ട് നിരോധനം; പുതിയ കാര്‍ വാങ്ങിയവരും കുടുങ്ങും !

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് നിരോധനം; പുതിയ കാര്‍ വാങ്ങിയവരും കുടുങ്ങും !


പഴയ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ രാജ്യത്തുടനീളമുളള കാര്‍ ഡീലര്‍ഷിപ്പില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി
Published: Dec 27, 2016, 07:06 PM IST


ള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ട് നിരോധിച്ച ശേഷം പിന്‍വാതിലുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ രാജ്യത്തുടനീളമുളള കാര്‍ ഡീലര്‍ഷിപ്പില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി. ബാങ്കുകളിലും ജ്വല്ലറികളിലും നടത്തിവരുന്ന പരിശോധനയ്ക്ക് പിന്നാലെയാണ് വാഹനം വാങ്ങി കള്ളപ്പണം വെളിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം തിരിയുന്നത്.
പുതിയ കാര്‍ വാങ്ങിയവരുടെയും ബുക്ക് ചെയ്തവരുടെയും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്കെല്ലാം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കാര്‍ വില്‍പ്പനയില്‍ പ്രകടമായ വന്‍ കുതിച്ചുചാട്ടമാണ് ആദായനികുതി വകുപ്പിനെ ഈ നടപടിയിലേക്ക് പ്രേരിപ്പിച്ചത്. ആഢംബര കാറുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ കാര്‍ വില്‍പനയും അന്വേഷണ പരിധിയിലുള്‍പ്പെടും. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം കാര്‍ വാങ്ങിയവര്‍ക്ക് 2017 ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ അധികൃതര്‍ നോട്ടീസ് അയക്കും.

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Monday, 26 December 2016

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk26/12/2016IndiaPage Views 54
Posted BY web desk26/12/2016IndiaPage Views 54

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ബെംഗലൂരു: 500 ന്റെയും 1000 ത്തിന്റെയും കറന്‍സി പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷമുളള നാല് ദിവസങ്ങളില്‍ കര്‍ണാടകയിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 500 കോടിയിലധികം രൂപ. നവംബര്‍ ഒന്‍പത് മുതല്‍ 14 വരെയുളള ദിവസങ്ങളിലാണിത്. ഇതില്‍ രണ്ടാം ശനിയും ഞായറും ഒഴികെയുളള നാല് ദിവസങ്ങളിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചത്.
ബഗല്‍കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ തന്നെ 162 കോടി രൂപ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പലരും ഇവിടെ ഈ ദിവസങ്ങളില്‍ നിക്ഷേപിച്ചു. നാല് ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് ഈ ബാങ്കിലാണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ രേഖകളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ബഗല്‍കോട്ട് സഹകരണബാങ്കിന്റെ മാനേജ്‌മെന്റ് തലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അജയകുമാര്‍ സര്‍നായിക് ആണ് ബാങ്കിന്റെ ചെയര്‍മാന്‍. സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എസ്.ആര്‍ പാട്ടീല്‍, എസ്.വൈ മേട്ടി തുടങ്ങിയവര്‍ ബാങ്കിന്റെ ഡയറക്ടര്‍മാരാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരും ബാങ്കിന്റെ തലപ്പത്ത് ഉണ്ട്. വ്യാഴാഴ്ച ബെലഗാവി സഹകരണ ബാങ്കിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ സ്രോതസ് വെളിപ്പെടുത്താതെ ലഭിച്ച കോടികളുടെ നിക്ഷേപം ഇവിടെയും കണ്ടെത്തിയിരുന്നു.
ബെല്ലാരി, മാണ്ഡ്യ, ഷിമോഗ, ഹാവേരി തുടങ്ങിയ ഇടങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ വരള്‍ച്ച മൂലവും മറ്റും പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയധികം പണം ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തിയതെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ ഉറവിടം സംശയിക്കപ്പെടേണ്ടതാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പലരും ദീര്‍ഘകാലമായി കുടിശിക വരുത്തിയിരുന്ന കാര്‍ഷിക വായ്പകള്‍ ഈ ദിവസങ്ങളില്‍ തന്നെ അടച്ചുതീര്‍ക്കുകയും ചെയ്തു.
കറന്‍സി പിന്‍വലിച്ചതിന് ശേഷം നവംബര്‍ 9 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് അസാധുവാക്കലിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി രൂപ

ന്യൂഡൽഹി ∙ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനു ശേഷം രാഷ്ട്രീയ പാർട്ടിയായ ബിഎസ്പിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് 104 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരൻ ആനന്ദിന്റെ പേരിൽ ഡൽഹിയിലുള്ള യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിലേക്ക് 1.43 കോടി രൂപ എത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുെട കരോൾ ബാഗ് ബ്രാഞ്ചിലെ അക്കൗണ്ടുകളിലേക്കാണ് നോട്ട് അസാധുവാക്കലിന് ശേഷം ഇത്രയും പണമെത്തിയത്. വലിയ തോതിൽ പണമെത്തിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് കോടികൾ എത്തിയ കാര്യം തിരിച്ചറിഞ്ഞത്. വിഷയത്തിൽ ബിഎസ്പി പ്രതികരിച്ചിട്ടില്ല. ബാങ്കിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് 102 കോടി രൂപ നിക്ഷേപിച്ചത് അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകൾ ആണ്. മൂന്നു കോടി രൂപ പഴയ 500 രൂപയുമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. മിക്കവാറും ദിവസങ്ങളിൽ 15–17 ലക്ഷം രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്.
ഇതേ ബ്രാഞ്ചിലെ മറ്റൊരു അക്കൗണ്ടിലായിരുന്നു മായാവതിയുടെ സഹോദരന്റെ പണം. 1.43 കോടി രൂപയാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ, 18.98 ലക്ഷം രൂപ നോട്ട്അസാധുവാക്കലിന് ശേഷം നിക്ഷേപിച്ച പഴയ കറൻസിയായിരുന്നു. സംഭവം ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മായാവതിയുടെ സഹോദരന് നോട്ടിസ് അയക്കും. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് സംബന്ധിച്ച കെവൈസി രേഖകളും നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 

കള്ളപ്പണം വെളുപ്പിക്കാൻ 700 പേരുടെ സഹായം തേടി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണം വെളുപ്പിക്കാൻ 700 പേരുടെ സഹായം തേടി; ചെറു നിക്ഷേപങ്ങൾ 27 ബാങ്കിലെ വിവിധ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു; നോട്ട് അസാധുവാക്കൽ പ്രതിസന്ധിയെ മറികടക്കാൻ സൂററ്റിലെ വ്യവസായി ഒരുക്കിയ തന്ത്രങ്ങൾ ഇങ്ങനെ

അഹമ്മദാബാദ്: വിവധ അക്കൗണ്ടുകളിലൂടെ കിഷോർ ബൈജ്വാല മാറ്റിയെടുത്തത് കോടികളാണ്. 10.45 കോടിയുടെ കള്ളപ്പണവുമായി സിബിഐ പിടികൂടിയ സൂററ്റിലെ വ്യവസായിയിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 400 കോടിയുടെ ആസ്തിയുള്ള കിഷോർ അതിവിദഗ്ധമായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
നോട്ട് അസാധുവാക്കലിൽ വമ്പൻ പ്രതിസന്ധിയെയാണ് ഈ വ്യവസായി നേരിട്ടത്. 27 ബാങ്കിലെ 20 ബിനാമി അക്കൗണ്ടുകളാമ് ഇതിനായി ഉപയോഗിച്ചത്. 700ഓളം പേരെ ഉപയോഗിച്ച് നിക്ഷേപം നടത്തി. ഒരു ലക്ഷം, രണ്ട് ലക്ഷം, നാല് ലക്ഷം തുടങ്ങിയ ചെറു സഖ്യകൾ പലരേയും കൊണ്ട് ബാങ്കിൽ നിക്ഷേപിച്ചു. സൂററ്റിലെ പീപ്പിൾ സഹകരണ ബാങ്കിലെ മാനേജരുടെ സഹായവും ഇയാൾക്ക് കിട്ടി. ഇനിയും ബാങ്ക് അക്കൗണ്ടുകൾ ഇയാൾക്കുണ്ടാകുമെന്ന് അദായ നികുതി ഉദ്യോഗസ്ഥർ കരുതുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ഇയാളിൽ നിന്ന് വലിയ തോതിൽ പുതിയ നോട്ടുകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ വലിയ സഹായം കിട്ടിയിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. എത്ര തുക ബാങ്ക് അക്കൗണ്ടിലൂടെ കിഷോർ വെളുപ്പിച്ചെന്ന കാര്യത്തിൽ ഇനിയും അന്തിമ നിഗമനം ഉണ്ടായിട്ടില്ല.

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

വെബ് ഡെസ്‌ക്
December 26, 2016
ന്യൂദല്‍ഹി: ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കലാം ദ്വീപില്‍ നിന്ന് രാവിലെ ആയിരുന്നു പരീക്ഷണമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ അറിയിച്ചു.
പരീക്ഷണം വിജയമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്.
മൂന്ന് ഘട്ടമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള മിസൈലില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 ടണ്‍ വരെ ഭാരം വഹിക്കാന്‍ മിസൈലിന് കഴിയും. ഒരു ടണ്‍ വരെ ആണവായുധ വാഹക ശേഷിയുമുണ്ട്.
ഹ്രസ്വദൂര മിസലൈുകളായ പൃഥി, ധനുഷ് എന്നിവ കൂടാതെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3, അഗ്‌നി 4 എന്നിവയാണ് ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകുന്നത്. പൃഥി, ധനുഷ്, അഗ്‌നി 1,2,3 മിസൈലുകള്‍ ചിരവൈരികളായ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമ്പോള്‍ അഗ്‌നി 4, അഗ്‌നി 5 എന്നീ മിസൈലുകള്‍ ചൈനയ്ക്കാണ് ഭീഷണി ഉയര്‍ത്തുന്നത്.
2012 ഏപ്രിലിലാണ് ആദ്യമായി അഗ്‌നി – 5 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2013 സപ്തംബറിലും 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്ന പരീക്ഷണം വിജയവുമായിരുന്നു. മിസൈലിന്റെ ചെറിയ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നേരത്തെ നടത്തിയവയെല്ലാം. മിസൈല്‍ സേനയുടെ ഭാഗമാകുന്നതിനുള്ള അന്തിമ പരീക്ഷണമാണ് ഇന്ന് നടന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news534222#ixzz4Txn2fGwy

കേരളം മോഡി മാജിക്കില്‍ കുതിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജധാനി എക്സ്‌പ്രസ് അഞ്ചു ദിവസമാക്കും; വെളിയിട വിസർജനമുക്ത സംസ്ഥാനമായ കേരളത്തിലെ ട്രെയിനുകളിൽ മുഴുവൻ ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഡൽഹി-തിരുവനന്തപുരം റൂട്ടിൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമോടുന്ന രാജധാനി എക്സ്പ്രസ് അഞ്ചു ദിവസമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു സംസ്ഥാനത്തിന് ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തെ റെയിൽവേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താൻ റൈറ്റ്സിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചതായി പിണറായി വിജയൻ പറഞ്ഞു. കഞ്ചിക്കോട് റെയിൽ ഫാക്റ്ററി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാൻ ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽകരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. വെളിയിട വിസർജന മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലെ ട്രെയിനുകളിൽ ബയോ-റ്റോയ്ലറ്റ് സംവിധാനം സമയബന്ധിതമായി ഒരുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന അദ്ദേഹം അംഗീകരിച്ചുവെന്നും പിണറായി വ്യക്തമാക്കി.
ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത വികസനത്തിനും അങ്കമാലി-എരുമേലി-ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അടുത്ത ബജറ്റിൽ പണം നീക്കിവയ്ക്കും.
കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കേരളത്തിലെ ട്രെയിനുകളിലെ കാലപ്പഴക്കമുള്ള കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂർവമായ നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും പിണറായി വ്യക്തമാക്കി.

കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വിജയിച്ച് രാമന്‍; മരംനിറയെ രുദ്രാക്ഷം, വിലപേശി വില്‍ക്കില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വിജയിച്ച് രാമന്‍; മരംനിറയെ രുദ്രാക്ഷം, വിലപേശി വില്‍ക്കില്ല !

മലപ്പുറം: സംസ്ഥാനത്ത് അപൂര്‍വമായി മാത്രം വളരുന്ന രുദ്രാക്ഷമരം വളാഞ്ചേരി വലിയകുന്ന് സ്വദേശി പഞ്ഞനങ്ങാട്ടില്‍ രാമന്റെ ഔഷധോദ്യാനത്തില്‍ പടര്‍ന്നു പന്തലിച്ചു നിറയെ രുദ്രാക്ഷക്കായകളും വിളഞ്ഞു. മാര്‍ക്കറ്റില്‍വന്‍ ഡിമാന്റുള്ള രുദ്രാക്ഷത്തിനായി നിരവധി ആളുകളാണു 72വയസ്സുകാരനായ രാമന്‍ചേട്ടനെ കാണാനെത്തുന്നത്. വരുന്നവര്‍ക്കെല്ലാം രുദ്രാക്ഷക്കായ നല്‍കുമെങ്കിലും ഇതുവരെ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യക്കാര്‍ വല്ലതും നല്‍കിയാല്‍ സ്വീകരിക്കും. ഇതാണു പഞ്ഞനങ്ങാട്ടില്‍ രാമന്‍ സ്‌റ്റെയില്‍.
മരത്തില്‍നിന്നും കൊഴിഞ്ഞുവീഴുന്ന രുദ്രാക്ഷക്കായയുടെ പുറംതോട് കളഞ്ഞ് ആദ്യം ഉണക്കും. ശേഷം ആറു മാസത്തോളം എണ്ണയിലിട്ടുവെക്കുമ്പോഴാണു രുദ്രാക്ഷത്തില്‍ മുഖങ്ങള്‍ തെളിഞ്ഞുവരുന്നത്. ഒന്നു മുതല്‍ 21വരെയാണു സാധാരണ ലഭ്യമായ രുദ്രാക്ഷങ്ങളുടെ മുഖങ്ങള്‍. ഇതില്‍ ഒരുമുഖമുള്ള രുദ്രാക്ഷത്തിന് അയ്യായിരംരൂപ മുതല്‍ പതിനായിരംരൂപവരെ മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നുണ്ടെന്നു പഞ്ഞനങ്ങാട്ടില്‍ രാമന്‍ പറയുന്നു. നാല്, അഞ്ച്, ആറ് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു രാമന്റെ 50സെന്റ് സ്ഥലത്തെ ഔഷധോദ്യാനത്തില്‍ വളരുന്ന രുദ്രാക്ഷമരത്തില്‍നിന്നും ഇതുവരെ ലഭിച്ചത്. ഇപ്രാവശ്യം രാമന്റെ രുദ്രാക്ഷമരത്തില്‍ രണ്ടായിരത്തിലധികം രുദ്രാക്ഷക്കായകള്‍ കായ്ച്ചുകഴിഞ്ഞു. സാധാരണ 300എണ്ണത്തോളം മാത്രമാണു ലഭിക്കാറുള്ളത്. 12വര്‍ഷം മുമ്പു 200രൂപയ്ക്കു വാങ്ങിയ രുദ്രാക്ഷച്ചെടിയാണ് ഇന്ന് പടര്‍ന്നു പന്തലിച്ചത്. കോട്ടയ്ക്കല്‍ ആയുര്‍വേദശാലാ അധികൃതര്‍വരെ രുദ്രാക്ഷമരം വെച്ചുപിടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണു രാമന്റെ വളപ്പില്‍ രുദ്രാക്ഷമരം വളര്‍ന്നത്.
മാലയുണ്ടാക്കാനെന്നും പറഞ്ഞാണു രാമന്റെ അടുത്തുനിന്നും ആളുകള്‍ രുദ്രാക്ഷങ്ങള്‍ വാങ്ങാറുള്ളത്. ഇത്തരത്തില്‍ ഒരാള്‍ക്കു 30എണ്ണംവരെയാണു നല്‍കാറുള്ളത്. ആരുടെ കയ്യില്‍നിന്നും ഇതുവരെ പണം ചോദിച്ചുവാങ്ങിയിട്ടില്ലെന്നും അഞ്ഞൂറു മുതല്‍ ആയിരംരൂപവരെ പലരും നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ ലഭിക്കുന്ന പണമാണു സ്വീകരിക്കാറുള്ളുവെന്നും രാമന്‍ പറയുന്നു. വിവിധ അസുഖങ്ങള്‍ക്കും സുരക്ഷക്കും രുദ്രാക്ഷം ധരിക്കുന്നതു നല്ലതാണെന്ന വിശ്വാസമാണു ഡിമാന്റ് വര്‍ധിപ്പിച്ചത്. രുദ്രാക്ഷത്തിനു പുറമെ ഇരുനൂറിലധികം ഔഷധ സസ്യങ്ങളാണ് രാമന്റെ തോട്ടത്തിലുണ്ട്. പ്രായമായപ്പോള്‍ നെല്‍കൃഷി ഉപേക്ഷിച്ച് ഔഷധ സസ്യങ്ങള്‍ വളര്‍ത്തുകയാണ് ഇദ്ദേഹം. അതോടൊപ്പം ജാതിമര തൈകളുടെ വില്‍പനയുമുണ്ട്. എല്ലാദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാമന്‍ തന്റെ ഔഷധ സസ്യങ്ങള്‍ക്കൊപ്പമുണ്ടാകും. അപൂര്‍വയിനം ഔഷധ സസ്യങ്ങളുംഇവിടെയുണ്ട്.
തണുപ്പില്‍ വളരുന്ന രുദ്രാക്ഷം കൃത്യമായ പരിചരണം ലഭിച്ചതുകൊണ്ടാണ് തന്റെ കൃഷിയിടത്തില്‍ വളര്‍ന്നതെന്നാണ് രാമന്‍ വിശ്വസിക്കുന്നത്. സര്‍വഗന്ധി, ദേവദാരം, ദന്തപാല തുടങ്ങിയ അപൂര്‍വയിനം സസ്യങ്ങള്‍ക്കുപുറമെ ജാതികൃഷിയും നടന്നുവരുന്നു. ചെറിയ തോട്ടത്തില്‍ നിന്നു മാത്രം പതിനായിരക്കണക്കിന് രൂപയുടെ വരുമാനമുണ്ട് രാമന്. വീടിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിറയെ സസ്യങ്ങളുള്ള ഔഷധ ഉദ്യാനം ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താന്‍ ഇടമുണ്ടാക്കലാണു രാമന്റെ അടുത്ത ലക്ഷ്യം. അതോടൊപ്പംതന്നെ നശിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചെടികളായ കരിനെച്ചി, ബ്രഹ്മി, ആര്യവേപ്പ്, പനികൂര്‍ അടക്കമുള്ളവ ആവശ്യക്കാര്‍ക്കു സൗജന്യമായി നല്‍കിയും പഞ്ഞനങ്ങാട്ടില്‍ രാമന്‍ മാതൃകയാവുകയാണ്. ഭാര്യ സാവിത്രയും മക്കളായ രാജേഷ്, രാജീവ്, രതീഷ്, മരുക്കളായ സൗമ്യ, നിത്യ, ഷിബുന എന്നിവരും ഔഷധോദ്യാനത്തിന്റെ സംരക്ഷകരാണ്.

ബിനാമി ഇടപാടുകാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍ നടപടി അടുത്ത വര്‍ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിനാമി ഇടപാടുകാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍ നടപടി അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി വരുന്നു. ബിനാമി ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് വര്‍ഷം തടവു ശിക്ഷയും പ്രസ്തുത വസ്തു പിടിച്ചെടുക്കുകയും ചെയ്യുന്ന നിയമമാണ് നിലവില്‍ വരുന്നത്. അടുത്ത വര്‍ഷം പുതിയ നിയമം നടപ്പിലാക്കും.
കഴിഞ്ഞ നവംബര്‍ ഒന്നിന് നിലവില്‍ വന്ന ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. അനധികൃത ഭൂമി ഇടപാടുകള്‍ എങ്ങനെ നിരീക്ഷണവിധേയമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അഴിമതി അവസാനിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
കള്ളപ്പണവും അഴിമതിയും തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നടപടി.

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

കൊച്ചി ∙ നീതിപൂർവമായ വിചാരണ നടക്കണമെങ്കിൽ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. അധികാരത്തിന്റെ പിൻബലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സാക്ഷികൾക്കും മേൽ സമ്മർദമുണ്ടാകാൻ സാധ്യതയേറെയാണ്. കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നതിൽ സംശയമില്ല.
മണിയപ്പോലെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്തൊരാളാകുമ്പോൾ, പ്രത്യേകിച്ചും. ഗുരുതരമായ നിയമ, ധാർമിക പ്രശ്നമാണ് ഉണ്ടായിട്ടുള്ളത്. ജുഡീഷ്യറിയുടെ പ്രവർത്തനം സ്വതന്ത്രമായി നടക്കുന്നതിനു സാഹചര്യം ഒരുക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിൽ മണിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണം. സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
തീരപരിപാലന നിയമവും പരിസ്ഥിതി നിയമങ്ങളുമൊക്കെ ലംഘിച്ചു കൊച്ചിയിൽ ഡിഎൽഎഫ് നിർമിച്ച പാർപ്പിട സമുച്ചയം ക്രമപ്പെടുത്താനുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിസാര പിഴ മാത്രം നൽകി നിർമാണം ക്രമപ്പെടുത്താനുള്ള വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നോട്ടു പിൻവലിക്കൽ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടും താൻ ചെയ്തതു മാത്രം ശരിയെന്ന നിലപാടാണു പ്രധാനമന്ത്രി സ്വീകരിക്കുന്നത്. 50 ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കുമെന്നു വാഗ്ദാനം നൽകി ജ‍നങ്ങളെ വഞ്ചിച്ച മോദി സർക്കാരിനെതിരെ 30 നു കോൺഗ്രസ് ബ്ലോക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

ഉണ്ണി കൊടുങ്ങല്ലൂര്‍

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കൊല്ലം ∙ കൊലക്കേസിൽ പ്രതിയായ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദൻപോലും ആവശ്യപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണല്ലോ രാജിവയ്ക്കാൻ പ്രശ്നം. ഇപ്പോൾ വി.എസും രാജിയാണു നിർദേശിച്ചിരിക്കുന്നത്. മണി ഇനിയും മന്ത്രിസ്ഥാനത്തു തുടരുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് വിഎസിന്റെ കത്തിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

ഉണ്ണി കൊടുങ്ങല്ലൂര്‍

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം ∙ അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തിൽ വ്യക്തമാക്കുന്നു.

Read More: കൊലക്കേസിൽ മന്ത്രി മണി പ്രതി തന്നെ
എന്നാൽ, മന്ത്രിസ്ഥാനത്ത് തുടരാൻ എം.എം.മണിക്ക് അയോഗ്യതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മണിയെ മാറ്റണമെന്ന വിഎസിന്റെ കത്തിനെക്കുറിച്ച് തനിക്കറിയില്ല. ഇ.പി. ജയരാജൻ രാജിവച്ച സാഹചര്യവുമായി ഇപ്പോഴത്തെ കാര്യങ്ങളെ ബന്ധിപ്പിക്കാനാകില്ല. മന്ത്രിയായശേഷം നേരിട്ട ആരോപണത്തിന്റെ പേരിലായിരുന്നു ജയരാജന്റെ രാജി. തന്റെ പേരിൽ കേസുണ്ടെന്ന് തുറന്നു പറഞ്ഞാണ് മണി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും ജയിച്ചതും– കോടിയേരി വ്യക്തമാക്കി.
മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണിക്ക് പൂർണ പിന്തുണ നൽകുന്നതായിരുന്നു പാർട്ടിയുടെ നിലപാട്. മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.