ഉണ്ണി കൊടുങ്ങല്ലൂര്‍

കോട്ടക് മഹീന്ദ്ര ബാങ്കിൽ വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച 70 കോടി പിടിച്ചു
ന്യൂഡൽഹി∙ സ്വകാര്യ ബാങ്കിൽ ഒൻപതു വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 70 കോടി രൂപ ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തു. മധ്യ ഡൽഹിയിൽ കെജി മാർഗിലെ കോട്ടക് മഹീന്ദ്ര ബാങ്കിൽ നടത്തിയ പരിശോധനയിലാണു വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയത്. വ്യാജ കമ്പനികളുടെ പേരിൽ തുറന്ന അക്കൗണ്ടുകളിലാണു കോടികൾ നിക്ഷേപിച്ചത്. രമേശ് ചന്ദ്, രാജ് കുമാർ എന്നിവരാണ് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നു കണ്ടെത്തി.
വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണത്തിനു ബാങ്ക് അനുവദിച്ച ഡിമാൻഡ് ഡ്രാഫ്റ്റുകൾ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് മാനേജരെ നികുതി ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഇതിനിടെ, നഗരത്തിൽ നയാ ബസാറിലുള്ള കോട്ടക് മഹീന്ദ്ര ബാങ്കിൽ വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാജ്കുമാർ ഗോയൽ (47), രഞ്ജിത് (29) എന്നിവരെയാണു ചാന്ദ്നി ചൗക്കിൽ നിന്നു വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ രവീന്ദ്ര യാദവ് വ്യക്തമാക്കി.
നികുതിവെട്ടിപ്പു കേസിലും പ്രതികളായ ഇവർ, കള്ളപ്പണം വെളുപ്പിക്കാൻ വ്യാജ അക്കൗണ്ടുകൾ തുറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അടുത്തിടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയ ആക്സിസ് ബാങ്കുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണു കോട്ടക് ബാങ്കിലെ ക്രമക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോട്ടക് ബാങ്കിൽ നിന്ന് ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കു 36.40 കോടി രൂപ എത്തിയതു സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് വ്യാജ അക്കൗണ്ടുകൾ പുറത്തുകൊണ്ടുവന്നത്.
അതേസമയം, അക്കൗണ്ടുകളിൽ സംശയം തോന്നിയ തങ്ങൾ തന്നെയാണ് അക്കാര്യം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചതെന്നും അതിനെത്തുടർന്നാണ് ആദായനികുതി വകുപ്പു പരിശോധന നടത്തിയതെന്നും ബാങ്ക് വക്താവ് രോഹിത് റാവു വ്യക്തമാക്കി. അന്വേഷണത്തോടു പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അഭിഭാഷകൻ രോഹിത് ടണ്ഠനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ തുടർച്ചയായ രണ്ടാംദിനവും ചോദ്യംചെയ്തു. ടണ്ഠന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഡൽഹി പൊലീസും ആദായനികുതി വകുപ്പും നടത്തിയ പരിശോധനയിൽ 13.6 കോടി രൂപയുടെ പുതിയ നോട്ടുകൾ അടുത്തിടെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അറസ്റ്റിലായ പരസ് മാൽ ലോധയ്ക്കു ടണ്ഠനുമായി ബന്ധമുണ്ടെന്നാണു സൂചന. ഇരുവരെയും വരുംദിവസങ്ങളിൽ ഒന്നിച്ചു ചോദ്യംചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നൈജീരിയക്കാരിൽ നിന്ന് 60 ലക്ഷത്തിന്റെ പുതിയ നോട്ട് പിടികൂടി
കോയമ്പത്തൂർ∙ വിമാനത്തിലെത്തിയ രണ്ട് നൈജീരിയക്കാരിൽ നിന്ന് 58,38,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണവുമായി വിമാനത്തിൽ ചിലർ എത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് വരുമാന നികുതി ഉദ്യോഗസ്ഥർ രാജ്യാന്തര വിമാനത്താവളത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ രാവിലെ 9.30ന് ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ രണ്ട് നൈജീരിയൻ സ്വദേശികളെ സംശയിച്ച് ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്.
52 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ, 1,33,500 രൂപയുടെ 500 രൂപ നോട്ടുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. തിരുപ്പൂരിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാനെത്തിയതാണെന്ന് പറയുന്നെങ്കിലും പണം സംബന്ധിച്ച വ്യക്തമായ രേഖകൾ രണ്ടുപേർക്കും ഹാജരാക്കാൻ കഴിയാത്തതിനാൽ നോട്ടുകൾ പിടിച്ചെടുത്തു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment