Thursday, 15 December 2016

ചെന്നൈ കൊടുങ്കാറ്റ്: ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
ചെന്നൈ റെയില്‍‌വെ സ്റ്റേഷന്‍
ചെന്നൈ റെയില്‍‌വെ സ്റ്റേഷന്‍

ചെന്നൈ കൊടുങ്കാറ്റ്: ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകൾ!

രാജ്യത്തെ തകർക്കാൻ വന്ന വന്‍ പ്രകൃതിദുരന്തത്തെ മുൻകൂട്ടിക്കണ്ട് മുന്നറിയിപ്പു നൽകിയതിലൂടെ ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകളാണ്. ചെന്നൈ നഗരത്തെ ഒന്നടങ്കം തകർത്ത വാർധ ചുഴലിക്കാറ്റ് മുൻകൂട്ടി കാണാൻ ഐഎസ്ആർഒ ഉപഗ്രഹങ്ങൾക്കു സാധിച്ചു. ഐഎസ്ആർഒയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളാണ് വലിയൊരു ദുരന്തത്തെ നേരിടാൻ ചെന്നെ നഗരത്തെ സഹായിച്ചത്.
ഇൻസാറ്റ് ത്രീഡിആർ, സ്കാർസാറ്റ് 1 എന്നീ ഉപഗ്രഹങ്ങളാണ് കൊടുങ്കാറ്റിന്റെ സഞ്ചാരപാതയും വ്യാപ്തിയും കൃത്യമായി രേഖപ്പെടുത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരദേശമേഖലയിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിച്ചു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലെല്ലാം മുന്നറിയിപ്പു നൽകി ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിച്ചു. ഉപഗ്രഹങ്ങൾ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെയും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഉപഗ്രഹ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെന്നൈ കൂടാതെ ആന്ധ്രാ തീരത്തും സുരക്ഷയൊരുക്കിയിരുന്നു.
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് ത്രീഡിആർ കഴിഞ്ഞ സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ നീക്കങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഈ ഉപഗ്രഹത്തിനു ശേഷിയുണ്ട്. മർദ്ദം, താപനില, കാറ്റിന്റെ സഞ്ചാരം, ദിശ എന്നിവ നേരത്തെ മുൻകൂട്ടി നിരീക്ഷിക്കാൻ ഇൻസാറ്റ് ത്രീഡിആറിനു സാധിക്കും.
ചെന്നെ എയർപോർട്ട്
കൊടുങ്കാറ്റുകളുടെ സഞ്ചാരവും ദിശയും ക‌ൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന മറ്റൊരു കാലാവസ്ഥാ ഉപഗ്രഹം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. കൊടുങ്കാറ്റിന്റെ ശക്തി മുൻകൂട്ടി മനസ്സിലാക്കിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഇതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. 

No comments :

Post a Comment