ഉണ്ണി കൊടുങ്ങല്ലൂര്‍
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ട് നിരോധിച്ച ശേഷം പിന്‍വാതിലുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ രാജ്യത്തുടനീളമുളള കാര്‍ ഡീലര്‍ഷിപ്പില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി. ബാങ്കുകളിലും ജ്വല്ലറികളിലും നടത്തിവരുന്ന പരിശോധനയ്ക്ക് പിന്നാലെയാണ് വാഹനം വാങ്ങി കള്ളപ്പണം വെളിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം തിരിയുന്നത്.
പുതിയ കാര്‍ വാങ്ങിയവരുടെയും ബുക്ക് ചെയ്തവരുടെയും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്കെല്ലാം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കാര്‍ വില്‍പ്പനയില്‍ പ്രകടമായ വന്‍ കുതിച്ചുചാട്ടമാണ് ആദായനികുതി വകുപ്പിനെ ഈ നടപടിയിലേക്ക് പ്രേരിപ്പിച്ചത്. ആഢംബര കാറുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ കാര്‍ വില്‍പനയും അന്വേഷണ പരിധിയിലുള്‍പ്പെടും. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം കാര്‍ വാങ്ങിയവര്‍ക്ക് 2017 ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ അധികൃതര്‍ നോട്ടീസ് അയക്കും.

നോട്ട് നിരോധനം; പുതിയ കാര്‍ വാങ്ങിയവരും കുടുങ്ങും !
പഴയ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ രാജ്യത്തുടനീളമുളള കാര്‍ ഡീലര്‍ഷിപ്പില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി
Published: Dec 27, 2016, 07:06 PM IST
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ട് നിരോധിച്ച ശേഷം പിന്‍വാതിലുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ രാജ്യത്തുടനീളമുളള കാര്‍ ഡീലര്‍ഷിപ്പില്‍നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി. ബാങ്കുകളിലും ജ്വല്ലറികളിലും നടത്തിവരുന്ന പരിശോധനയ്ക്ക് പിന്നാലെയാണ് വാഹനം വാങ്ങി കള്ളപ്പണം വെളിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം തിരിയുന്നത്.
പുതിയ കാര്‍ വാങ്ങിയവരുടെയും ബുക്ക് ചെയ്തവരുടെയും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്കെല്ലാം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കാര്‍ വില്‍പ്പനയില്‍ പ്രകടമായ വന്‍ കുതിച്ചുചാട്ടമാണ് ആദായനികുതി വകുപ്പിനെ ഈ നടപടിയിലേക്ക് പ്രേരിപ്പിച്ചത്. ആഢംബര കാറുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ കാര്‍ വില്‍പനയും അന്വേഷണ പരിധിയിലുള്‍പ്പെടും. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം കാര്‍ വാങ്ങിയവര്‍ക്ക് 2017 ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ അധികൃതര്‍ നോട്ടീസ് അയക്കും.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment