Monday, 19 December 2016

വധശിക്ഷ

ഉണ്ണി കൊടുങ്ങല്ലൂര്‍
യാസിൻ ഭട്കൽ
യാസിൻ ഭട്കൽ

ഹൈദരാബാദ് സ്ഫോടനം: യാസിൻ ഭട്കൽ ഉൾപ്പെടെ അഞ്ച് പേർക്ക് വധശിക്ഷ

ന്യൂഡൽഹി∙ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അടക്കമുള്ള പ്രതികള്‍ക്ക് ഡൽഹി എന്‍െഎഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2013 ല്‍ നടന്ന സ്ഫോടനത്തില്‍ 17 േപര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ റിയാസ് ഭട്കലിെന ഇതുവരെ പിടികൂടാനായിട്ടില്ല.
2013 ഫെബ്രുവരി 21നാണു ഹൈദരാബാദ് ദില്‍സുഖ് നഗറില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഒരു ഗര്‍ഭിണിയും മൂന്ന് വിദ്യാര്‍ഥികളും അടക്കം 17 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യാസിന്‍ ഭട്കലിനു പുറമേ തഹ്സീന്‍ അക്തര്‍ െഎസാസ് ഷെയ്ക്, അസദുള്ള അക്തര്‍ പാക്കിസ്ഥാന്‍ പൗരന്‍ ഷിയ ഉല്‍ റഹ്മാന്‍ എന്നിവര്‍ക്കാണു പരമാവധി ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
യാസന്‍ ഭട്കലിന്റെ ബന്ധു റിയാസ് ഭട്കലാണു കറാച്ചിയില്‍നിന്നു സ്ഫോടനത്തിന് ആവശ്യമായ നിര്‍ദേശം നല്‍കിയത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണയില്‍ 157 സാക്ഷികളെ വിസ്തരിച്ചു. 251 രേഖകളും ഫൊറന്‍സിക് സാംപിളുകളും കേസില്‍ നിര്‍ണായകമായി.
ദില്‍സുഖ് നഗറിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ സൈക്കിളിലാണു സ്ഫോടകവസ്തുക്കള്‍ വച്ചിരുന്നത്. ഒരു ഭക്ഷണശാലയിലും മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ദില്‍സുഖ് നഗര്‍ ബസ് സ്റ്റാന്റിന് സമീപവും സ്ഫോടനം നടന്നു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു യാസിന്‍ ഭട്കലും കൂട്ടാളികളും ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിക്കു സമീപം മോത്തിഹാരിയില്‍നിന്ന് പിടിയിലായത്. ആദ്യമായാണു സ്ഫോടനകേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ ശിക്ഷിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചുപേരും 2010ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ 12ാം ഗേറ്റില്‍ നടന്ന സ്ഫോടനക്കേസിലും പ്രതികളാണ്.

No comments :

Post a Comment