Wednesday, 28 December 2016

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചുള്ള മതിയായ അവബോധം സൃഷ്ടിക്കുന്നതിനായി ഉപഭോക്തൃ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിളിന്‍റെ ക്യാംപയിന്‍. ഓണ്‍ലൈനില്‍ എങ്ങനെ പരമാവധി സുരക്ഷ നേടാമെന്ന വിഷയത്തെ കുറിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആവിഷ്കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റർനെറ്റ് സുരക്ഷ, ബന്ധപ്പെട്ട ‍ഡിജിറ്റൽ പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവരുമ്പോള്‍ ഇന്‍റര്‍നെറ്റ് സുരക്ഷിതത്വമെന്നത് ദൈനംദിന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണെന്ന് ഗൂഗിൾ ഇന്ത്യ വക്താവ് ചേതന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലുള്ള ക്യാംപയിനുകള്‍ മാറ്റമില്ലാതെ തുടരും. വെബിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ കൂടിക്കൂടി വരികയാണ്.
പങ്കാളികളായ മറ്റു ഏജന്‍സികള്‍ക്കൊപ്പം ' ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. 'ട്രെയിൻ ദി ട്രെയിനർ' മോഡലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 250 ഉപഭോക്തൃ സംഘടനകള്‍ അടക്കം 500 പേരായിരിക്കും പങ്കെടുക്കുക.
പിന്നീട് ഈ ട്രെയിനര്‍മാര്‍ കൂടുതല്‍ പേരെ പരിശീലിപ്പിക്കും. 2017 ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെമ്പാടുമുള്ള ഏകദേശം 1,200 ഉപഭോക്തൃ സംഘടനകളില്‍ ഈ ക്യാംപയിനിന്‍റെ ഭാഗമായി പരിപാടികള്‍ നടത്തും. 

No comments :

Post a Comment