ഉണ്ണി കൊടുങ്ങല്ലൂര്‍

രാജധാനി എക്സ്പ്രസ് അഞ്ചു ദിവസമാക്കും; വെളിയിട വിസർജനമുക്ത സംസ്ഥാനമായ കേരളത്തിലെ ട്രെയിനുകളിൽ മുഴുവൻ ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: ഡൽഹി-തിരുവനന്തപുരം റൂട്ടിൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമോടുന്ന രാജധാനി എക്സ്പ്രസ് അഞ്ചു ദിവസമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു സംസ്ഥാനത്തിന് ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തെ റെയിൽവേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താൻ റൈറ്റ്സിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചതായി പിണറായി വിജയൻ പറഞ്ഞു. കഞ്ചിക്കോട് റെയിൽ ഫാക്റ്ററി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാൻ ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽകരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. വെളിയിട വിസർജന മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലെ ട്രെയിനുകളിൽ ബയോ-റ്റോയ്ലറ്റ് സംവിധാനം സമയബന്ധിതമായി ഒരുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന അദ്ദേഹം അംഗീകരിച്ചുവെന്നും പിണറായി വ്യക്തമാക്കി.
ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത വികസനത്തിനും അങ്കമാലി-എരുമേലി-ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അടുത്ത ബജറ്റിൽ പണം നീക്കിവയ്ക്കും.
കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കേരളത്തിലെ ട്രെയിനുകളിലെ കാലപ്പഴക്കമുള്ള കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂർവമായ നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും പിണറായി വ്യക്തമാക്കി.

www.marunadanmalayali.com © Copyright 2016. All rights reserved
No comments :
Post a Comment