ഉണ്ണി കൊടുങ്ങല്ലൂര്‍പുതിയ നോട്ട് പിടികൂടി Friday 23 December 2016 11:27 PM ISTby സ്വന്തം ലേഖകൻ FacebookTwitterGoogle PrintMailText Size കോയമ്പത്തൂർ ∙ വിമാനത്തിലെത്തിയ രണ്ടു നൈജീരിയക്കാരിൽ നിന്ന് 53,33,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണവുമായി വിമാനത്തിൽ ചിലർ എത്തുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ രാജ്യാന്തര വിമാനത്താവളത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ രാവിലെ 9.30നു ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ രണ്ടു നൈജീരിയൻ സ്വദേശികളെ സംശയിച്ചു ചോദ്യംചെയ്തപ്പോഴാണു പണം കണ്ടെടുത്തത്. 52 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും 1,33,500 രൂപയുടെ 500 രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. തിരുപ്പൂരിൽ നിന്നു വസ്ത്രങ്ങൾ വാങ്ങാനെത്തിയതാണെന്നു പറയുന്നുണ്ടെങ്കിലും പണം സംബന്ധിച്ച വ്യക്തമായ രേഖകൾ രണ്ടു പേർക്കും ഹാജരാക്കാൻ കഴിയാത്തതിനാൽ നോട്ടുകൾ പിടിച്ചെടുത്തു.
Saturday, 24 December 2016
വിമാനത്തിലെത്തിയ രണ്ടു നൈജീരിയക്കാരിൽ നിന്ന് 53,33,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു
Labels:
അറിവ്
,
കള്ളപ്പണം
,
ധനകാര്യം
,
മോഡി
,
രാഷ്ട്രീയം
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment