ഉണ്ണി കൊടുങ്ങല്ലൂര്‍

പൊതുസ്ഥലത്തു മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; ലംഘിച്ചാൽ 25,000 രൂപ വരെ പിഴ
ന്യൂഡൽഹി∙ മാലിന്യങ്ങൾ പൊതുസ്ഥലത്തു കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നിരോധിച്ചു. വീഴ്ചവരുത്തുന്നവരിൽ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കാനും നിർദേശം. പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴ ഈടാക്കുന്നതെന്ന് എൻജിടി ചെയർമാൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മാലിന്യ കൂമ്പാരങ്ങൾക്കു തീയിടുന്നതും വയലിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചെറിയ തോതിലുള്ള മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. മാലിന്യ കൂമ്പാരവും വയലിലെ മാലിന്യങ്ങളും കത്തിക്കുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കും. 2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയിൽ നിന്നാണ് പിഴ ഈടാക്കാനുള്ള എൻജിടി നിർദേശം.
ചട്ടങ്ങൾക്കു കീഴിൽ മാലിന്യ നിർമാർജനം സംബന്ധിച്ച കർമപദ്ധതി തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. കർമ പദ്ധതി തയാറാക്കാൻ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ മാലിന്യ നിർമാർജനത്തിനു സമയബന്ധിത കർമ പദ്ധതിയാണ് തയാറാക്കേണ്ടത്. ചെറിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധയിനം പ്ലാസ്റ്റിക്കുകളുടെ നിരോധനം സംബന്ധിച്ച നിർദേശം ആറു മാസത്തിനുള്ളിൽ നൽകണമെന്നു കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തോടും എൻജിടി ആവശ്യപ്പെട്ടു.
മാലിന്യങ്ങൾ വേർതിരിച്ചു നശിപ്പിക്കാനുള്ള പ്രത്യേക പ്ലാന്റുകൾ നിർമിക്കണം. ഈ പ്ലാന്റുകളുടെ കൃത്യമായ മേൽനോട്ടവും നടത്തിപ്പും ഉറപ്പു വരുത്തണം. ഖര മാലിന്യ നിർമാർജന ചട്ടം അനുസരിച്ചാണ് പ്ലാന്റുകൾ നിർമിക്കുന്നത്. ഖരമാലിന്യ നിയന്ത്രണം മെച്ചപ്പെടുത്താൻ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്കു നിർദേശം നൽകണമെന്ന അപേക്ഷകൾ പരിഗണിച്ചാണ് എൻജിടി ഉത്തരവ്.
ഇതിനിടെ, തിരഞ്ഞെടുപ്പു കാലത്ത് പ്ലാസ്റ്റിക്കിന്റെ പതാകകളും ബാനറുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ മറ്റൊരു പരാതിയിൽ കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തിന് എൻജിടി നോട്ടിസ് അയച്ചു. പ്ലാസ്റ്റിക് പതാകയുടെയും ബാനറുകളുടെയും നിരോധനം സംബന്ധിച്ച നിർദേശം ആറു മാസത്തിനുള്ളിൽ നൽകണമെന്നും ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശി രവികിരൺ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment