ഉണ്ണി കൊടുങ്ങല്ലൂര്‍

2 ലക്ഷത്തിനുമേൽ കറൻസി ഇടപാട് അറിയിക്കണം
ന്യൂഡൽഹി ∙ രാജ്യത്തു രണ്ടുലക്ഷം രൂപയിലധികം തുകയ്ക്കു കറൻസി വഴി ഒറ്റത്തവണയായി നടത്തുന്ന ഇടപാടുകൾ വ്യാപാരികളും ബിസിനസുകാരും ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നിർദേശിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിന് ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയിരുന്നതായും ബോർഡ് വ്യക്തമാക്കി. ആദായനികുതി ചട്ടങ്ങൾ അനുസരിച്ചാണു നിർദേശം.
അസാധു നോട്ട് കൊണ്ടുപോയ വിമാനത്തിന് പറക്കൽ അനുമതി നിഷേധിച്ചതിന് ഹൈക്കോടതി സ്റ്റേ
ന്യൂഡൽഹി∙ അസാധു നോട്ടുകൾ കൊണ്ടുപോകാനുള്ള ചാർട്ടേഡ് വിമാനത്തിന് സുരക്ഷാ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്ന എയർ കാർ എയർലൈൻസിനു പറക്കൽ അനുമതി നിഷേധിച്ച സർക്കാർ നടപടിയെ വിമർശിച്ചാണു ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഫെബ്രുവരി ആറുവരെ സ്റ്റേ അനുവദിച്ചത്.
മൂന്നര കോടി രൂപയാണു വിമാനത്തിൽ കൊണ്ടുപോകാനിരുന്നത്. ഇത്രയും ഭീമമായ തുകയായതിനാലാണ് അനുമതി നിഷേധിച്ചതെന്നു വ്യോമയാന ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ആയുധങ്ങളല്ല, പണമല്ലേ കൊണ്ടുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി ആറിനു നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു വ്യോമയാന മന്ത്രാലയത്തിനും ഡയറക്ടറേറ്റിനും നോട്ടിസ് അയച്ചു.
ഡൽഹി– ഹിസാർ– ദിമാപുർ– ഡൽഹി യാത്രയ്ക്കായി ചാർട്ടർ ചെയ്ത വിമാനത്തിനാണ് ഈ മാസം എട്ടിനു ഡിമാപുരിൽനിന്നു പറക്കൽ അനുമതി നിഷേധിച്ചത്. വിമാനം തടഞ്ഞുവച്ചതു മൂലം 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വിമാനക്കമ്പനി വാദിച്ചു. പണത്തിന്റെ ഉറവിടം, കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങൾ പൈലറ്റ് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നതാണെന്നും പറഞ്ഞു. എന്നാൽ ഇതു കള്ളപ്പണയിടപാടാണെന്നായിരുന്നു സർക്കാരിന്റെ വാദം. അങ്ങനെയാണെങ്കിൽ പോലും വിമാനത്തിനു പറക്കാൻ അനുമതി നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്നു കോടതി വിലയിരുത്തി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment