ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
വേഗത, സുരക്ഷ, വിശ്വാസ്യത; പ്രധാനമന്ത്രി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം
ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പുതുവര്‍ഷ സമ്മാനമാണ് ‘ഭീം’ എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍. ദില്ലിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പണമിടപാട് നടത്തുന്നതിനുള്ള മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണ് ഭീമിനുള്ളത്.
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആപ്ലിക്കേഷനി ഭീം എന്ന പേര് നല്‍കിയിരിക്കുന്നത്. ഭീമിനെ കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം.
ഭീം ആപ്ലിക്കേഷന്റെ ലഭ്യത
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ ഭീം ലഭ്യമാകൂ. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
അധിക തുക നല്‍കേണ്ടതുണ്ടോ?
ഭീം ഉപയോഗിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ യുപിഐ സേവനത്തിന് ബാങ്കുകള്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടി വരും. ഇതിന്റെ വിവരങ്ങള്‍ അറിയാനായി അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടാം.
വേഗത, സുരക്ഷ, വിശ്വാസ്യത
മൊബൈല്‍ ഫോണ്‍ വഴി ഏറ്റവും വിശ്വാസ്യയോഗ്യമായതും വേഗത്തിലുള്ളതും സുരക്ഷിതമായതുമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭീം അവതരിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മികച്ച സംവിധാനങ്ങളാണ് ഭീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഒരുക്കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്താന്‍ സെക്കന്റുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എന്‍പിസിഐ അവകാശപ്പെടുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം പ്രായോഗികമായി എന്ന് ജനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.
ഭീമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, യുപിഐ സംവിധനത്തെ പിന്തുണയ്ക്കുന്ന ബാങ്കില്‍ അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഭീം ഉപയോഗിക്കാനായി വേണ്ടത്. ബാങ്ക് അക്കൗണ്ടിനെ ഭീമുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ടിന് വേണ്ടി ഒരു ‘യുപിഐ പിന്‍’ സജ്ജീകരിക്കണം. നമ്മള്‍ നല്‍കുന്ന മൊബൈല്‍ നമ്പറായിരിക്കും നമ്മുടെ പെയ്‌മെന്റ് അഡ്രസ് (പിഎ). ഇത്രയും കഴിഞ്ഞാല്‍ നമുക്ക് പണമിടപാടുകള്‍ നടത്താം.
പണം അയയ്ക്കാം, സ്വീകരിക്കാം
കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, ഉപഭോക്താക്കളില്‍ നിന്നോ പണം സ്വീകരിക്കാനോ, അവര്‍ക്ക് പണം അയയ്ക്കാനോ ഭീമിലൂടെ വളരെ എളുപ്പം സാധിക്കും. ഇതിനായി പെയ്‌മെന്റ് അഡ്രസ് അഥവാ മൊബൈല്‍ നമ്പര്‍ മാത്രമേ ആവശ്യമായുള്ളൂ. യുപിഐ സൗകര്യമില്ലാത്ത ബാങ്കുകളിലേക്കും ഭീമിലൂടെ പണം അയയ്ക്കാന്‍ സാധിക്കും. ഇതിനായി ബാങ്കിന്റെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് (ഐഎഫ്എസ്‌സി) നമ്പറും, മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ആണ് വേണ്ടത്. പണം ലഭ്യമാക്കാനായി മറ്റൊരാളോട് അഭ്യര്‍ത്ഥന നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ബാലന്‍സ് പരിശോധനയും പെയ്‌മെന്റ് അഡ്രസും
ബാങ്ക് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഭീമില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ അക്കൗണ്ടില്‍ നടത്തിയ ഇടപാടുകളും അറിയാന്‍ സാധിക്കും. പെയ്‌മെന്റ് അഡ്രസ് സാധാരണഗതിയില്‍ മൊബൈല്‍ നമ്പറായിരിക്കുമെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയ്‌മെന്റ് അഡ്രസ് മറ്റാനും സൗകര്യമുണ്ട്.
നെറ്റ് ബാങ്കിംഗ് ആവശ്യമില്ല
ഭീം ഉപയോഗിക്കാനായി നെറ്റ് ബാങ്കിംഗ് ഉള്ള അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
ക്യുആര്‍ കോഡും ഉണ്ട് ഭീമില്‍
നമ്മുടെ നാട്ടില്‍ ക്യുആര്‍ കോഡ് ജനകീയമാക്കിയതില്‍ പെയ്ടിഎമ്മിനുള്ള പങ്ക് വലുതാണ്. അതേ മാതൃകയില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും ഭീമില്‍ ഇടപാടുകള്‍ നടത്താം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പെയ്‌മെന്റ് അഡ്രസ് പെട്ടെന്ന് ലഭ്യമാകും. കച്ചവടക്കാര്‍ക്ക് അവരുടെ ഭീം ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. ക്യുആര്‍ കോഡ് ലഭ്യമാക്കുന്നതും വളരെ എളുപ്പമാണ്.
ഭീം വഴിയുള്ള പണമിടപാടുകള്‍ക്ക് പരിധിയുണ്ടോ?
ഉണ്ട്. ₹ 10,000 ആണ് ഒരു ഇടപാടില്‍ കൈമാറ്റം ചെയ്യാവുന്ന ഉയര്‍ന്ന തുക. ഒരു ദിവസം (24 മണിക്കൂര്‍) ആകെ കൈമാറ്റം ചെയ്യാവുന്ന തുക ₹ 20,000 ആണ്.
സ്മാര്‍ട്ട് ഫോണ്‍ വേണോ?
യുഎസ്എസ്ഡി സൗകര്യമുണ്ട് എന്നതിനാല്‍ ഭീം ഉപയോഗിക്കാന്‍ സാധാരണ ഫോണായാലും മതി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.
ഭീം ആപ്ലിക്കേഷന്‍ ഇംഗ്ലീഷില്‍ മാത്രമാണോ?
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ ഭഷകളില്‍ ഭീം ലഭ്യമാക്കുമെന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ‘ഭീം’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

© 2016 Indo Asian News Channel Private Limited. All rights Reserved
No comments :
Post a Comment