Monday, 26 December 2016

ബിനാമി ഇടപാടുകാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍ നടപടി അടുത്ത വര്‍ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിനാമി ഇടപാടുകാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍ നടപടി അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി വരുന്നു. ബിനാമി ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് വര്‍ഷം തടവു ശിക്ഷയും പ്രസ്തുത വസ്തു പിടിച്ചെടുക്കുകയും ചെയ്യുന്ന നിയമമാണ് നിലവില്‍ വരുന്നത്. അടുത്ത വര്‍ഷം പുതിയ നിയമം നടപ്പിലാക്കും.
കഴിഞ്ഞ നവംബര്‍ ഒന്നിന് നിലവില്‍ വന്ന ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. അനധികൃത ഭൂമി ഇടപാടുകള്‍ എങ്ങനെ നിരീക്ഷണവിധേയമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അഴിമതി അവസാനിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
കള്ളപ്പണവും അഴിമതിയും തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നടപടി.

No comments :

Post a Comment