Saturday, 24 December 2016

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി


ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
Published: Dec 24, 2016, 08:57 PM IST

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാനായി ഉപയോഗിച്ച കോടികളുടെ സ്വര്‍ണശേഖരം ഡല്‍ഹിയില്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം, വെള്ളി ശേഖരവും നോട്ടുകളും പിടിച്ചെടുത്തത്.
445 കിലോ സ്വര്‍ണമാണ് ആകെ പിടികൂടിയിരിക്കുന്നത്. ഇതില്‍ 430 കിലോയുടെ സ്വര്‍ണക്കട്ടികളും 15 കിലോയുടെ ആഭരങ്ങളുമാണുള്ളത്. ഇതില്‍ സ്വര്‍ണക്കട്ടികള്‍ക്ക് മാത്രം 120 കോടി വിലമതിക്കും. ഇവയ്ക്ക് പുറമെ 80 കിലോ വെള്ളി, 2.48 കോടിയുടെ അസാധു നോട്ടുകള്‍, 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
നിയമവിരുദ്ധമായി കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളില്‍ ഇതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഓണ്‍ലൈന്‍ കൈമാറ്റം നടത്തിയതായും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്വര്‍ണനാണയങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് വേണ്ടിയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കമ്പനി ഉടമകള്‍ സംഭരിച്ചിരുന്ന സ്വര്‍ണമത്രയും പിന്നീട് വിപണിയിലിറക്കി പുതിയ നോട്ടുകളായി മാറ്റിവാങ്ങാനായി സൂക്ഷിച്ചിരുന്നവയാണ്. നികുതി ഇല്ലാതെ സ്‌പെഷ്യല്‍ എകണോമിക് റെഗുലേഷന്‍ പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് ഇവയെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. 

No comments :

Post a Comment