Friday, 9 December 2016

ഡല്‍ഹിയിലും സൂറത്തിലും ചെന്നൈയിലും കള്ളപ്പണവേട്ട

ഉണ്ണി കൊടുങ്ങല്ലൂര്‍

ഡല്‍ഹിയിലും സൂറത്തിലും ചെന്നൈയിലും കള്ളപ്പണവേട്ട

സൂറത്തില്‍ ആഡംബര കാറില്‍നിന്നാണ് 76 ലക്ഷത്തിന്റെ പുതിയ 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍നിന്ന് എത്തിയ കാറില്‍ ഉണ്ടായിരുന്ന പുരുഷനെയും സ്ത്രീയെയും ചോദ്യംചെയ്ത് വരികയാണ്.
Published: Dec 9, 2016, 05:29 PM IST

ന്യൂഡല്‍ഹി/സൂറത്ത്/ചെന്നൈ: ചാന്ദ്‌നി ചൗക്കിലെ ആക്‌സിസ് ബാങ്കില്‍ 44 അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 100 കോടി രൂപയുടെ പഴയ നോട്ടുകള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷമാണ് ഇത്രയും തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. 44 അക്കൗണ്ടുകളും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് തുടങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം രാജ്യതലസ്ഥാനത്തെ കശ്മീര്‍ ഗേറ്റിലുള്ള ആക്‌സിസ് ബാങ്കിന് പുറത്തുനിന്ന് 3.5 കോടിയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയിലായിരുന്നു.
സൂറത്തില്‍ ആഡംബര കാറില്‍നിന്നാണ് 76 ലക്ഷത്തിന്റെ പുതിയ 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍നിന്ന് എത്തിയ കാറില്‍ ഉണ്ടായിരുന്ന പുരുഷനെയും സ്ത്രീയെയും ചോദ്യംചെയ്ത് വരികയാണ്.
അതിനിടെ ചെന്നൈയില്‍ നടന്ന റെയ്ഡുകളില്‍ 96.89 കോടിയുടെ പഴയ നോട്ടുകളും 9.63 കോടിയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു.

No comments :

Post a Comment