Wednesday, 28 December 2016

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജ്റ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷര്‍ അറിയിച്ചു.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി. ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയുമാണ് ഹരിത നികുതി.
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി ഒന്നു മുതല്‍ ഈ നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകില്ല. നികുതിയില്‍ നിന്നും മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്.

No comments :

Post a Comment