ഉണ്ണി കൊടുങ്ങല്ലൂര്‍

റാംഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ചു; പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ; അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു പിതാവിന്റെ നിവേദനം
കാസർഗോഡ്: സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ കുറിപ്പിട്ടശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മറീൻ എൻജിനിയറിംഗിനു പഠിക്കുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ആഷിഷ് തമ്പാൻ ആണ് കഴിഞ്ഞ ചൊവ്വാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. ആഷിഷിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാഗിങ് നടത്തിയ സീനിയർ വിദ്യാർത്ഥികളുടെ പേരുകളടക്കമുള്ള കുറിപ്പാണ് ആഷിഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഒരു പാട് ആഗ്രഹിച്ച് എടുത്ത കോഴ്‌സ്...പക്ഷെ അവിടെ ഉള്ള ഈ കാലി മൃഗങ്ങൾ മാനസികമായും ശാരീരികമായും ഒരു പാട് പീഡിപ്പിച്ചു...നന്ദി' ആഷിഷിന്റെ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ആത്മഹത്യാ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോയ ആഷിഷ് രാത്രി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
കുസാറ്റ് കാമ്പസിലെ മറൈൻ എൻജിനീയറിങ് വിഭാഗത്തിൽ നാല് മാസം മുൻപാണ് ആഷിഷ് കോഴ്‌സിന് ചേർന്നത്. ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന ആഷിഷിനെ മുതിർന്ന വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഒരു അദ്ധ്യാപകൻ വെളിപ്പെടുത്തി. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഷിഷിന്റെ പിതാവ് പി.വി തമ്പാൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ കാമ്പസിൽ റാഗിങ് നടന്നതായി ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കുസാറ്റ് മറൈൻ എൻജിനീയറിങ് വിഭാഗം ഡയറക്ടർ അറിയിച്ചു. ആഷിഷിന്റെ ഫേസ്‌ബുക് കുറിപ്പിൽ ഏതാനും പ്രഫസർമാരുടെ പേരുകളും ഉൾപ്പെടുന്നു. ഇത് എന്തിനാണെന്നു വ്യക്തമല്ല. ആഷിഷിനെ കണ്ടെങ്കിലും സംഭാഷണം വ്യക്തമല്ലാതിരുന്നതിനാൽ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം നേരിട്ടുള്ള പരാതിയിൽ കേസന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

www.marunadanmalayali.com © Copyright 2016. All rights
No comments :
Post a Comment