ഉണ്ണി കൊടുങ്ങല്ലൂര്‍

640 ടൺ ഭാരം വിക്ഷേപിക്കും, ഭൂമിയിലേക്ക് റോക്കറ്റ് തിരിച്ചിറക്കൽ, ലോക ശക്തിയാകാൻ ഇന്ത്യ!
ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. 640 ടൺ ഭാരവും വഹിച്ചായിരിക്കും ജനുവരിയില്‍ ജിഎസ്എല്‍വി എംകെ 3 പറന്നുയരുക. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാകും ഇതെന്നാണ് കരുതപ്പെടുന്നത്.
ആദ്യം ഡിസംബറില്‍ പദ്ധതിയിട്ടിരുന്ന വിക്ഷേപണമാണ് ജനുവരിയിലേക്ക് മാറ്റിയിരിക്കുന്നത്. ഈ റോക്കറ്റിന് ഊര്‍ജ്ജം നല്‍കുന്ന സിഇ 20 ക്രയോജനിക് എൻജിന്റെ അവസാന വട്ട പരീക്ഷണങ്ങള്‍ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ നടക്കുകയാണ്. 43.43 മീറ്റര്‍ ഉയരമുള്ള വിക്ഷേപണ വാഹനത്തെ മുന്നോട്ടു നയിക്കുന്നത് രണ്ട് എസ് 200 റോക്കറ്റ് ബൂസ്റ്ററുകളായിരിക്കും.
ക്രയോജനിക് എൻജിന്‍ പരീക്ഷണശേഷം ഡിസംബർ അവസാനത്തോടെ തന്നെ വിക്ഷേപണ യോഗ്യമാകുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടല്‍. ഇത് സാധ്യമായാല്‍ ജനുവരിയിലെ വിക്ഷേപണത്തിന് കാര്യമായ വെല്ലുവിളികളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ക്രയോജനിക് എൻജിന്‍ വിക്ഷേപണ യോഗ്യമായതിന് ശേഷമായിരിക്കും വിക്ഷേപണത്തിന്റെ കൃത്യമായ തിയതി പ്രഖ്യാപിക്കുക.
നേരത്തെ പുനരുപയോഗിക്കാന്‍ കഴിവുള്ള 3.2 ടൺ വാഹകശേഷി ഉള്‍പ്പെടുത്തിയ ജിഎസ്എല്‍വി എംകെ 3 റോക്കറ്റിന്റെ പരീക്ഷണം ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഈ റോക്കറ്റ് വീണ്ടും ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കും. പാരച്യൂട്ടിന്റെ സഹായത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്നതായിരുന്നും ഈ ദൗത്യത്തിന്റെ പ്രാധാന്യം.

ക്രയോജനിക് എൻജിന്‍ പരീക്ഷണശേഷം ഡിസംബർ അവസാനത്തോടെ തന്നെ വിക്ഷേപണ യോഗ്യമാകുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടല്‍. ഇത് സാധ്യമായാല്‍ ജനുവരിയിലെ വിക്ഷേപണത്തിന് കാര്യമായ വെല്ലുവിളികളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ക്രയോജനിക് എൻജിന്‍ വിക്ഷേപണ യോഗ്യമായതിന് ശേഷമായിരിക്കും വിക്ഷേപണത്തിന്റെ കൃത്യമായ തിയതി പ്രഖ്യാപിക്കുക.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment