Saturday, 24 December 2016

സേലത്ത് സഹകരണ ബാങ്കിൽ നിന്ന് 250 കോടി പിടികൂടി

ഉണ്ണി കൊടുങ്ങല്ലൂര്‍

സേലത്ത് സഹകരണ ബാങ്കിൽ നിന്ന് 250 കോടി പിടികൂടി

സേലം ∙ സെൻട്രൽ കോ–ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 250 കോടി രൂപയും അനധികൃത അക്കൗണ്ട് ഉടമകളുടെ രേഖകളും ആദായ നികുതി വകുപ്പ് പിടികൂടി. മൂന്നു സംഘങ്ങളായെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രണ്ടു ദിവസം ബാങ്കിൽ പരിശോധന നടന്നു. ബാങ്ക് ചെയർമാൻ ഇളങ്കോവന്റെ വീട്ടിലും ബാങ്ക് റജിസ്ട്രാർ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലും ഓഫിസിലും പരിശോധന നടന്നു.
നോട്ട് നിരോധിച്ചതു മുതൽ ആകെ 52.91 കോടി രൂപ മാത്രമേ നിക്ഷേപ തുകയായി ലഭിച്ചിട്ടുള്ളു. ബാങ്കിന്റെ കീഴിലുള്ള 64 ബ്രാഞ്ചുകളിൽ നിന്നുൾപ്പെടെയാണ് നിക്ഷേപ തുക കാണിച്ചിരിക്കുന്നത്. 220 പുതിയ അക്കൗണ്ടുകൾ ബാങ്കിൽ തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ 40 ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്. സേലം ആത്തൂരിനടുത്തുള്ള കടമ്പൂർ ഗ്രാമത്തിലെയും മേട്ടൂരിനടത്തുള്ള ജലകണ്ടാപുരം വനവാസിയിലെയും ശാഖകളിലാണ് വൻതുക നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

No comments :

Post a Comment