ഉണ്ണി കൊടുങ്ങല്ലൂര്‍

ശാസ്ത്രമേളയിൽ വർക്കിങ് മോഡലിൽ രണ്ടാം സ്ഥാനം നേടിയ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥികളായ ആനന്ദ് എം.ദേവനും എൽസാഫ് എം.ബിനുവും.
ഇതു സകലജോലി െസെക്കിൾ
രാവിലെ എണീറ്റ്, വ്യായാമത്തിനായി നടക്കാനിറങ്ങാമെന്നു കരുതുമ്പോഴായിരിക്കും അന്നത്തേക്കു വേണ്ട പച്ചക്കറി അരിഞ്ഞില്ലല്ലോയെന്ന് ഓർക്കുക. പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ തേങ്ങ ചിരകുന്നതിനെക്കുറിച്ചായിരിക്കും ചിന്ത. ചിരവയിൽ ചടഞ്ഞിരുന്നു തേങ്ങ കൈയിൽ പിടിക്കുമ്പോൾ ഇനി തുണി അലക്കണമല്ലോയെന്നു വിഷമം തുടങ്ങും. എല്ലാം ചെയ്തു വിയർത്തു കുളിച്ചിരിക്കുമ്പോൾ കറണ്ടില്ലാത്തതുകൊണ്ടു കാറ്റുകൊള്ളാൻ പറ്റാത്തതും ഫോൺ ചാർജ് ചെയ്യാൻ പറ്റാത്തതും ഓർത്തു സങ്കടപ്പെടും.
ഇനി ഇതൊന്നും വലിയ പ്രശ്നമേയല്ലെന്നു മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥികളായ ആനന്ദ് എം.ദേവനും എൽസാഫ് എം.ബിനുവും പറയുന്നു. ഇവർ തയാറാക്കിയ മൾട്ടിമെക്കാനിക്കൽ മെഷീൻ ഉണ്ടെങ്കിൽ ഇപ്പറഞ്ഞ ജോലികളെല്ലാം ഒറ്റയടിക്കു ചെയ്യാം. ഒരു സൈക്കിൾ ആണ് ഇവർ ഇതിനായി തയാറാക്കിയത്. രാവിലെ എണീറ്റ് വ്യായാമം ചെയ്യാൻ സൈക്കിളിൽ കയറിയിരുന്നു പെഡൽ ചവിട്ടിയാൽ മതി. പിൻചക്രത്തിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രച്ചിരവ തേങ്ങ ചിരകിക്കൊള്ളും. മറുവശത്തുള്ള വെജിറ്റബിൾ കട്ടർ സ്വയം പച്ചക്കറിയരിയും. ഒപ്പമുള്ള അലക്കുയന്ത്രത്തിൽക്കിടന്നു തുണി വൃത്തിയായി കഴുകിക്കിട്ടും. ഒപ്പം കൂളിങ് ഫാനിന്റെ കാറ്റേൽക്കുകയും ഡൈനാമോയിൽ നിന്നുള്ള വൈദ്യുതി കൊണ്ടു ഫോൺ ചാർജ് ചെയ്യുകയുമാകാം. ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം വീട്ടുജോലി തീർത്തു വിശ്രമിക്കുകയും ചെയ്യാം.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment