Saturday, 24 December 2016

തിരൂരിൽ വൻകുഴൽപ്പണ വേട്ട: പിടിച്ചതിൽ 33 ലക്ഷം 2000 രൂപയുടെ നോട്ടുകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരൂരിൽ പിടിച്ചെടുത്ത പണം.
തിരൂരിൽ പിടിച്ചെടുത്ത പണം.

തിരൂരിൽ വൻകുഴൽപ്പണ വേട്ട: പിടിച്ചതിൽ 33 ലക്ഷം 2000 രൂപയുടെ നോട്ടുകൾ

തിരൂർ ∙ മലപ്പുറം തിരൂരിൽ 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇതിൽ 33 ലക്ഷം രൂപ പുതിയ രണ്ടായിരം രൂപ നോട്ടുകളാണ്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി ഷൗക്കത്തലി പിടിയിലായി. പ്രധാന പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 2000ത്തിന്റേത് ഉൾപ്പെടെ 1854 കറൻസികളാണ് പൊലീസ് പിടിച്ചെടുത്തത്.
മൂന്നു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തിരൂർ ബസ്്സ്റ്റാൻഡിൽ വച്ച് ഷൗക്കത്തലി പിടിയിലായതോടെയാണ് കുഴൽപ്പണസംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഷൗക്കത്തലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂരിലെ കുഴൽപ്പണ ഇടപാടുകാരൻ ഷാനിഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി പണം കണ്ടെത്തിയത്. വീടിനുളളിലെ കിടപ്പുമുറിയിൽ കിടക്കയുടെ ചുവട്ടിൽ നിരത്തി വച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. പൊലീസിന്റെ സാന്നിധ്യമറിഞ്ഞ് പ്രധാന പ്രതി ഷാനുമോൻ രക്ഷപ്പെട്ടു.
കുഴൽപ്പണത്തിനൊപ്പം കളളനോട്ടു കലർത്തി വിതരണം ചെയ്ത കേസിൽ റിമാന്‍ഡിലായ ഷൗക്കത്തലി കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. പ്രധാനപ്രതി ഷാനിഫിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments :

Post a Comment