Thursday, 22 December 2016

കള്ളപ്പണക്കാർക്ക് പേടിസ്വപ്നമായി കേന്ദ്രത്തിന്റെ ഹൈടെക് സിസ്റ്റം

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണക്കാർക്ക് പേടിസ്വപ്നമായി കേന്ദ്രത്തിന്റെ ഹൈടെക് സിസ്റ്റം

രാജ്യത്തെ കള്ളപ്പണക്കാരെ പിടിക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് കേന്ദ്രസർക്കാർ പരീക്ഷിക്കുന്നത്. കറന്‍സിരഹിത വിപണി എന്ന ലക്ഷ്യം തന്നെ കള്ളപ്പണം തുടച്ചുനീക്കാനാണ്. കള്ളപ്പണക്കാരെ പിടിക്കാനായി എസ്ടിആർ, ഇ–മെയിൽ റിപ്പോർട്ടിങ് എല്ലാം വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. മറ്റുചില ഹൈടെക് സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണ്.
എസ്ടിആർ അഥവാ സസ്പീഷ്യസ് ട്രാൻസാക്‌ഷൻ റിപ്പോർട്ട്; കള്ളപ്പണവേട്ടയ്ക്കു പ്രധാനമായും സഹായിക്കുന്നത് ഈ സംവിധാനമാണ്. രാജ്യത്തെ ബാങ്കുകളിൽ എവിടെയെങ്കിലും സംശയകരമായ നിക്ഷേപം നടന്നതായി കണ്ടാൽ കംപ്യൂട്ടർ ഡേറ്റാ ബേസിൽ രേഖപ്പെടുത്തും. ഒന്നിലേറെ സ്ഥലങ്ങളിൽ നിക്ഷേപിച്ചാലും കണ്ടുപിടിക്കാൻ സാധിക്കും.
എസ്ടിആർ ചൂണ്ടിക്കാട്ടിയതു പ്രകാരം രാജ്യത്ത് നിരവധി കള്ളപ്പണം ഇതിനകം തന്നെ പിടിച്ചു കഴി‍‍ഞ്ഞു. ബാങ്കുകളിൽ മാത്രമല്ല മറ്റു സംശയകരമായ സാമ്പത്തിക ഇടപാടുകളും എസ്ടിആർ വഴി കണ്ടുപിടിക്കാനാകും. 2002 ലെ ‘ദ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്’ പ്രകാരമാണ് ഇന്ത്യയിൽ എസ്ടിആർ നിലവിൽവന്നത്. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ പിന്നെയും വൈകി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയിലേക്കാണ് എസ്ടിആർ റിപ്പോര്‍ട്ടുകള്‍ പോകുന്നത്.
അമേരിക്കയിലും ബ്രിട്ടനിലും നേരത്തെ തന്നെ എസ്ടിആര്‍ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു. യുഎസ് ബാങ്ക് സീക്രസി ആക്ട് 1970 പ്രകാരമാണ് അമേരിക്കയിൽ എസ്ടിആർ നടപ്പിലാക്കിയത്.
ഇതിനിടെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കാനും കേന്ദ്രസർക്കാർ പുതിയ സംവിധാനം കൊണ്ടുവന്നു. blackmoneyinfo@incometax.gov.in എന്ന മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ നൽകാം. പ്രഖ്യാപനം വന്നു 72 മണിക്കൂറിനിടെ ഈ വിലാസത്തിലേക്ക് ലഭിച്ചത് 4,000 ത്തോളം ഇ–മെയിലുകളാണ്. ഇ–മെയിൽ സന്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. 

No comments :

Post a Comment